Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വസന്തോത്സവം പുഷ്പമേളയിൽ മികവുറ്റ പുഷ്പ പ്രദർശനം കാഴ്ചവച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. വ്യക്തിഗതയിനത്തിൽ ഏറ്റവുമധികം പോയിന്റ് കരസ്ഥമാക്കിയ സി.എൽ സരസ്വതിവർമയ്ക്കാണ് ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി. സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മ്യൂസിയം-മൃഗശാല വകുപ്പും വാണിജ്യ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ പാറശ്ശാല ആത്മനിലയം നഴ്‌സറി ഗാർഡനും പുഷ്പ അലങ്കാര വിഭാഗത്തിൽ ജോയ് എസും ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി നേടി. പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ്, പൂജപ്പുര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ സജീവ പങ്കാളിത്തത്തിനുള്ള പുരസ്‌കാരവും കരസ്ഥമാക്കി. മികച്ച പങ്കാളിത്തത്തിനുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
28.31°C








