Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:09 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,events, vice chancellors, nims , i2inews

തിരുവനന്തപുരം: നവഭാരതത്തിനായുള്ള  ചിന്തകൾ ശക്തിപ്പെടുത്താൻ വൈസ് ചാൻസലർമാരുടെ സമ്മേളനങ്ങൾക്ക് കഴിയണമെന്ന്  മുൻ എ.ഐ.യു പ്രസിഡന്റ് പ്രൊഫ.എസ്.എഫ്.പാട്ടീൽ.ഗവേഷണ രംഗത്തെ ശാസ്ത്രീയ വൈദഗ്ധ്യം വിപുലപ്പെടുത്താൻ കൂടുതൽ പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് നാൾ നീണ്ടു നിന്ന  അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റീസ് (എ.ഐ.യു ) ദക്ഷിണ മേഖല വൈസ് ചാൻസലർമാരുടെ സമ്മേളനത്തിന് തക്കല നൂറുൽ ഇസ്ലാം സർവകലാശാല ആസ്ഥാനത്ത് കൊടിയിറങ്ങി. 

രാവിലെ നടന്ന ടെക്ക്നിക്കൽ സെഷനിൽ "ഗവേഷണ രംഗത്തെ വാണിജ്യ മനോഭാവവും സാമൂഹിക പ്രസക്തിയും'' എന്ന വിഷയത്തിൽ പ്രൊഫ എസ്.പരശുരാമൻ വിഷയാവതരണം നടത്തി. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജി ഡയറക്ടർ പ്രൊഫ ആനന്ദ്.എ.സാമുവൽ, നിസ്റ്റ് ഡയറക്ടർ ഡോ.എ.അജയഘോഷ്, ചെന്നൈ പേറ്റന്റ് ഡിസൈൻ ഡെപ്യൂട്ടി കൺട്രോളർ ഡോ.സി.എൻ.ശശിധര തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്,വിഷയാവതരണങ്ങളുടെ ക്രോഡീകരണവും ചർച്ചയും നടന്നു.ഉച്ചയ്ക്ക് ശേഷം നടന്ന എ.ഐ.യു  ബിസിനസ്സ് സെഷനിൽ എ.ഐ.യു പ്രസിഡന്റ് പ്രൊഫ.എം.എം.സാലങ്കെ, ജനറൽ സെക്രട്ടറി പങ്കജ് മിത്തൽ തുടങ്ങിയവർ വിഷയാവതരണം നടത്തി.

ദ്വീദിന സമ്മേളനത്തിൽ വിവിധ സെഷനുകളിലായി രാജ്യത്തെ 120 ഓളം സർവകലാശാലകളിൽ നിന്നുള്ള വി സി മാർ പങ്കെടുത്തു.കേരളത്തിൽ നിന്നുള്ള 13 വൈസ് ചാൻസലർമാരും സമ്മേളനത്തെ അഭിസംബോധന ചെയ്തു.സർവകലാശാലകളിലെ ഗവേഷണ മികവും നവീകരണവും എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സമ്മേളനം.നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലർ ഡോ എ.പി.മജീദ് ഖാൻ, പ്രോ. ചാൻസലർ, എം.എസ്.ഫൈസൽ ഖാൻ, നൂറുൽ ഇസ്ലാം സർവകലാശാല എക്സിക്യൂട്ടീവ് ഡയറക്ടർ ഷബ്നം ഷഫീക്ക്,അക്കാദമിക്ക് പ്രോ. ചാൻസലർ ഡോ.ആർ.പെരുമാൾ സ്വാമി തുടങ്ങിയവർ സമാപന സമ്മേളനത്തിൽ സംബന്ധിച്ചു.അന്താരാഷ്ട്ര മൊബൈൽ നിർമ്മാണക്കമ്പനിയായ ഓപ്പോയുടെ ഓപ്പറ്റേറിംഗ് സിസ്റ്റം സീനിയർ ആൽഫ ടെസ്റ്ററ്ററായി ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുപത് പേരിൽ ഒരാളായ എൻ ഐ സർവകലാശാല മൂന്നാം വർഷ ഫോറൻസിക് സയൻസ് വിദ്യാർഥി മുഹമ്മദ് ഷാഫി നാസറെ എ ഐ യു പ്രസിഡൻറ് പ്രൊഫ.എം.എം.സാലങ്കെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

Readers Comment

Add a Comment