Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:06 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, noorul islam university, i2inews, events .

തിരുവനന്തപുരം: മികച്ച അധ്യാപകർക്ക് അടിത്തറ പാകുന്നത് രാജ്യത്തെ സർവകലാശാലകളാണെന്ന് പുതുച്ചേരി ലഫ്.ഗവർണർ കിരൺ ബേദി. ജീവിതത്തിൽ ഏറ്റവും പ്രധാനം മാറ്റങ്ങളും, തത്വങ്ങളും അവസവരങ്ങളുമാണ്. അത് പ്രയോജനപ്പെടുത്താൻ ഏവരും തയാറാകണമെന്നും അവർ അഭിപ്രായപ്പെട്ടു.രണ്ട് നാൾ നീണ്ടു നിൽക്കുന്ന  അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റീസ് (എ.ഐ.യു ) ദക്ഷിണ മേഖല വൈസ് ചാൻസലർമാരുടെ സമ്മേളനം തക്കല നൂറുൽ ഇസ്ലാം സർവകലാശാല ആസ്ഥാനത്ത് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു ലഫ്.ഗവർണർ കിരൺ ബേദി.

നൂറും ഇസ്ലാം സർവകലാശാലയിൽ ആരംഭിച്ച സമ്മേളനത്തിൽ വിവിധ സെഷനുകളിലായി രാജ്യത്തെ 120 ഓളം സർവകലാശാലകളിൽ നിന്നുള്ള വി സിമാർ സംബന്ധിക്കും.എ ഐ സി ടി ഇ ചെയർമാൻ പ്രൊഫ. അനിൽ ഡി സഹസ്രബുദ്ധേ മുഖ്യ പ്രഭാഷണം നടത്തി.സർവകലാശാലകളിൽ ഗവേഷണ മികവും നവീകരണവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സമ്മേളനം.

ഗവേഷണ രംഗത്തെ പുതിയ വെല്ലുവിളികൾ, ഇന്ത്യൻ സർവകലാശാലകളിലെ ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്നതിനുള്ള പര്യവേഷണങ്ങൾ, ഗവേഷണ രംഗത്തെ വാണിജ്യ മനോഭാവവും സാമൂഹിക പ്രസക്തിയും തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധാവതരണവും സെമിനാറുകളും നടന്നു. എ ഐ യു പ്രസിഡൻറ് പ്രൊഫ.എം.എം. സാലങ്കെ, ജനറൽ സെക്രട്ടറി പങ്കജ് മിത്തൽ തുടങ്ങിയവർ വിഷയാവതരണം നടത്തി.നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലർ ഡോ എ.പി.മജീദ് ഖാൻ, പ്രോ. ചാൻസലർ, എം.എസ്.ഫൈസൽ ഖാൻ, അക്കാദമിക്ക് പ്രോ. ചാൻസലർ ഡോ.ആർ.പെരുമാൾ സ്വാമി തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിലും വിവിധ സെഷനുകളിലുമായി സംബന്ധിക്കുന്നു.വിഷയാവതരണങ്ങളുടെ ക്രോഡീകരണവും സമാപന സമ്മേളനവും ചൊവ്വാഴ്ച നടക്കും.

Readers Comment

Add a Comment