Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:29 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും ഫാക്ടറികളും തൊഴിൽ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി തൊഴിലും നൈപുണ്യവും വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റ് ഓഫ് എക്‌സലൻസ് പുരസ്‌കാര വിതരണം ആറിന് കോഴിക്കോട് നടക്കും. തൊഴിൽ മേഖലയിലെ മികച്ച സ്ഥാപനങ്ങളെ കണ്ടെത്തി ആദരിക്കുന്നതിനായി സംസ്ഥാന തൊഴിൽ നയത്തിന്റെ ഭാഗമായാണ് സർട്ടിഫിക്കറ്റ് ഓഫ് എക്‌സലൻസ് പദ്ധതി നടപ്പാക്കുന്നത്.

തൊഴിലിടങ്ങളിലെ വിവിധ തലത്തിലുള്ള പ്രവർത്തനങ്ങളെ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അപഗ്രഥിച്ചാണ് പ്രവർത്തന മികവിനുള്ള വജ്ര, സുവർണ, രജത സർട്ടിഫിക്കറ്റുകൾ നൽകുന്നത്. ആറിന് രാവിലെ 11ന് കോഴിക്കോട് അരവിന്ദ്‌ഘോഷ് റോഡ് ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

എം.കെ. മുനീർ എം.എൽ.എ. അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി, മേയർ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ മുഖ്യാഥിഥികളായി പങ്കെടുക്കുന്ന പരിപാടിയിൽ ലേബർ കമ്മീഷണർ സി.വി. സജൻ, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികൾ, വ്യാപാരി വ്യവസായി മേഖലയിൽനിന്നുള്ള വിവിധ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും

Readers Comment

Add a Comment