Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:33 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നൽകുന്ന നാരി ശക്തി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനും, സ്ത്രീകളുടെ വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ഗ്രൂപ്പുകൾ എന്നിവയ്ക്കും സ്ത്രീകൾക്കെതിരെയുളള അതിക്രമങ്ങൾ തടയുന്നതിനായി ധീരമായി പ്രവർത്തിച്ചിട്ടുളളതും സ്ത്രീകളുടെ ശാക്തീകരണത്തിനും ക്ഷേമത്തിനുമായി അസാധാരണ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വനിതകൾക്കും അവാർഡുകൾ നൽകും. കഴിഞ്ഞ അഞ്ച് വർഷമായി ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്നവർക്കാണ് അപേക്ഷിക്കാൻ അർഹതയുളളത്. അപേക്ഷകർക്ക് 25 വയസ്സ് പൂർത്തിയായിരിക്കണം. ഓൺലൈൻ മുഖാന്തിരമാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി ഏഴ്. മാനദണ്ഡങ്ങൾ ഉൾപ്പെടെയുളള വിശദവിവരങ്ങൾ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലത്തിന്റെ വെബ്‌സൈറ്റായ www.narishaktipuruskar.wcd.gov.in ൽ ലഭിക്കും

Readers Comment

Add a Comment