Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:33 am
  • 9th August, 2026
  • Light Rain
27.21°C27.21°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത  വര്‍ദ്ധിപ്പിക്കുന്നതിന് അവര്‍ക്ക് പരിശീലനം നല്‍കാനുള്ള പരിപാടി കഴിഞ്ഞവര്‍ഷം വന്‍വിജയം നേടി. സൈബര്‍ പരിശീലന വര്‍ഷമായി ആചരിച്ച 2019 ല്‍ 54,093 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവിധ മേഖലകളില്‍ പരിശീലനം നല്‍കിയതായി പരിശീലനവിഭാഗം എ.ഡി.ജി.പി ഡോ.ബി.സന്ധ്യ അറിയിച്ചു.
 
പോലീസിന്‍റെ പരിശീലന ആവശ്യങ്ങള്‍  വിലയിരുത്തിയതിനുശേഷമാണ് ഏതാണ്ട് എല്ലാ മേഖലകളും ഉള്‍പ്പെടുത്തിയുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജ്, തൃശ്ശൂര്‍ കേരളാ പോലീസ് അക്കാഡമി എന്നിവിടങ്ങളില്‍ നടന്ന ക്ലാസ്സുകള്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനത്തിലൂടെ സംസ്ഥാനത്തെ 489 പോലീസ് സ്റ്റേഷനുകളിലും തത്സമയം കാണാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏറെ സഹായകമായി. ക്ലാസ്സുകള്‍ ഇങ്ങനെ തത്സമയം കാണുമ്പോള്‍ തന്നെ സംശയം ഉന്നയിക്കാനും ചര്‍ച്ചകളില്‍ പങ്കെടുക്കാനും ഈ ആപ്പില്‍ സൗകര്യം ഒരുക്കിയിരുന്നു. പരിശീലന പരിപാടിയില്‍ തത്സമയം പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഓഫ് ലൈന്‍ ആയി ക്ലാസ്സുകള്‍ ലഭ്യമാക്കിയതും ധാരാളം പേര്‍ക്ക് പ്രയോജനപ്പെട്ടു.
 
23,106 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സൈബര്‍ സംബന്ധമായ വിഷയങ്ങളില്‍ പരിശീലനം നല്‍കിയത്. മറ്റ് വിഭാഗങ്ങളില്‍ 26,216 പേര്‍ക്കും വെബിനാര്‍ മുഖേന 2,284 പേര്‍ക്കും ക്രൈം ഡ്രൈവ് ആപ് മുഖേന 965 പേര്‍ക്കും പരിശീലനം നല്‍കി. ജില്ലകളില്‍ സേര്‍ട്ടിഫൈഡ് ട്രെയിനര്‍മാര്‍ മുഖേന 1500 പേര്‍ക്ക് പരിശീലനം നല്‍കി. ആകെ 22 ഐ.പി.എസ് ഓഫീസര്‍മാര്‍ക്കും ഇക്കാലയളവില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. മൂന്നുപേര്‍ക്ക് വിദേശ പരിശീലനവും ലഭിച്ചു.
 
കേരളാ പോലീസിന്‍റെ പരിശീലന പരിപാടികള്‍ വിജയകരമാക്കാന്‍ മുന്‍കൈയെടുത്ത എല്ലാ ഉദ്യോഗസ്ഥര്‍ക്കും എ.ഡി.ജി.പി ഡോ.ബി.സന്ധ്യ നന്ദി അറിയിച്ചു. പരിശീലന പരിപാടികള്‍ ഇക്കൊല്ലവും തുടരുമെന്ന് അവര്‍ പറഞ്ഞു.

Readers Comment

Add a Comment