Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:05 pm
  • 10th May, 2026
  • Broken Clouds
30.82°C30.82°C
  • Humidity: 89 %
  • Wind: 0.87 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭുവനേശ്വറിൽ നടന്ന ശസ്ത്രക്രിയാ വിദഗ്ധരുടെ ദേശീയ സമ്മേളനമായ 'അസികോൺ -2019 'ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് മികച്ച വിജയം. ക്വിസ്, പോസ്റ്റർ, പ്രബന്ധാവതരണങ്ങളിലാണ് ഡോക്ടർമാർ വിജയം കൊയ്തത്. ദേശീയ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥികളായ ഡോ അഖിൽ തോമസ് ജേക്കബ്, ഡോ പ്രശാന്ത് ഗിരിജാവല്ലഭൻ നായർ എന്നിവരാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരുപതോളം മത്സരാർത്ഥികളെ പിന്നിലാക്കിയാണ് ഇവർ നേട്ടം കൈവരിച്ചത്. രാജ്യത്തെ മികച്ച സർജറി പി ജി യെ തെരഞ്ഞെടുക്കുന്ന ടൈ സാ- 2019 ൽ (ടോറന്റ് യംഗ് സർജൻസ് അവാർഡ്) ഡോ അഖിൽ തോമസ് ജേക്കബ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. പോസ്റ്റർ - പ്രബന്ധാവതരണങ്ങളിൽ ഡോ സൗമ്യ സോമൻ, ഡോ എസ് ഗൗരി, ഡോ ജിയ എം സാജു, ഡോ എൻ കിരൺ, ഡോ സി നിധീഷ്, ഡോ ഡാന്റിസ് ജോൺ തോമസ്, ഡോ ജിം ജോബ്, ഡോ ഹരികൃഷ്ണൻ, ഡോ എൻ വിദ്യ എന്നിവരാണ് വിജയികളായത്. സർജറി വിഭാഗം മേധാവി പ്രൊഫ അബ്ദുൾ ലത്തീഫിന്റെയും രജിസ്ട്രാർ ഡോ സുൽഫിക്കറിന്റെയും നേതൃത്വത്തിലാണ് പഠനങ്ങൾ നടന്നത്.

ദേശീയ സമ്മേളനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിനെ പ്രതിനിധീകരിച്ച് വകുപ്പു മേധാവി ഡോ അബ്ദുൾ ലത്തീഫ് ഹൈപ്പർ തൈറോയിഡിസത്തെക്കുറിച്ചും രക്തക്കുഴലുകളുടെ അസുഖങ്ങളും അനുബന്ധ രക്ത ചംക്രമണ അപാകതകളെയും ശസ്ത്രക്രിയ വഴിയുള്ള രോഗ നിവാരണത്തെക്കുറിച്ചും ഡോ ആർ സി ശ്രീകുമാറും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Readers Comment

Add a Comment