Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:29 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന ടൂറിസം വകുപ്പിന്റെ മുസിരിസ് പൈതൃക പദ്ധതിയും ജെല്ലി ഫിഷ് വാട്ടർ സ്പോർട്സും ചേർന്ന് മുസിരിസ് ബാക്ക് വാട്ടർ  പാഡിൽ2020 സംഘടിപ്പിക്കുന്നു. ജനുവരി 4, 5 തീയതികളിലായി കൊടുങ്ങല്ലൂർ കോട്ടപ്പുറം ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച് കൊച്ചി ബോൾഗാട്ടിയിൽ അവസാനിക്കുന്ന രീതിയിലാണ് പാഡിൽ സംഘടിപ്പിച്ചിരിക്കുന്നത്.  40 കിലോമീറ്റർ ദൂരം രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.  കയാക്കിംഗ് ,

സെയ്‌ലിംഗ്, കനോയിങ് തുടങ്ങിയ വാട്ടർ സ്പോർട്സ് മത്സരങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.  ഓരോ രംഗത്തെയും വിദഗ്‌ദർ പങ്കെടുക്കും. പ്രാദേശിക - അന്തർദേശീയ വിനോദസഞ്ചാരികൾ, ഏത് പ്രായത്തിലുമുള്ള വാട്ടർ സ്പോർട്സ് പ്രേമികൾ, മുതിർന്ന പൗരന്മാർ, വിദ്യാർഥികൾ, തുടങ്ങി നീന്തൽ അറിയാൻ പാടില്ലാത്തവർക്കും ഇതിൽ പങ്കുചേരാം എന്നതാണ് ഇതിന്റെ പ്രത്യേകത. പങ്കെടുക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകും.  നമ്മുടെ ജലവിതാനങ്ങൾ വൃത്തിയായി സൂക്ഷിക്കുവാനും പ്ലാസ്റ്റിക്ക് വേസ്റ്റുകൾക്കെതിരെയുള്ള സന്ദേശം പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.jellyfishwatersports.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം. 

നൂറിലധികം പേർ പങ്കെടുക്കുന്ന യാത്രയിൽ പ്രധാനപ്പെട്ട കേന്ദ്രങ്ങൾ സന്ദർശിക്കാവുന്ന രീതിയിലാണ് പാഡിൽ. വിവിധ വിനോദ പരിപാടികളും ജനസമൂഹവുമായി ചേർന്നുള്ള ഇടപെടലുകളും യാത്രയിലുടനീളം സംഘടിപ്പിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന തുറമുഖമായിരുന്ന കൊടുങ്ങല്ലൂർ 
സ്പൈസസ് റൂട്ടിന്റെ പ്രധാന തുറമുഖം ആയിരുന്നു. 3000 വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന സാംസ്കാരിക പൈതൃകത്തിന്റെ കാഴ്ചകൾ കാണാനുള്ള അവസരവും യാത്രക്കാർക്ക് നൽകുമെന്ന് പൈതൃക പദ്ധതി എം ഡി പി എം നൗഷാദ് അറിയിച്ചു.

Readers Comment

Add a Comment