Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:31 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

രണ്ടാമത് ലോക കേരള സഭയോടനുബന്ധിച്ച് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നാളെ പ്രവാസി സാഹിത്യ സമ്മേളനം നടത്തുന്നു.  31ന് രാവിലെ 11.30ന് യൂണിവേഴ്സിറ്റി കോളെജില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ വി.കെ.പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും.  സച്ചിദാനന്ദന്‍, എം.മുകുന്ദന്‍, ബെന്യാമിന്‍, എന്‍.എസ്.മാധവന്‍, മാനസി, ഇ.എം.ഹാഷിം, വി.മുസാഫര്‍ അഹമ്മദ്, പി.കെ.പാറക്കടവ് തുടങ്ങിയവര്‍  പങ്കെടുക്കും.  കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ ജേതാവ് കവി.വി.മധുസൂദനന്‍ നായരെ വേദിയിൽ ആദരിക്കും. പ്രഭാവര്‍മ ആദരപ്രഭാഷണം നടത്തും. 
ഡോ.എ.എസ്.പ്രതീഷ് സമ്പാദനവും പഠനവും നടത്തി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രവാസസാഹിത്യം എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
രാവിലെ മുതല്‍ വൈകുന്നേരം വരെ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ഓപ്പണ്‍ ഫോറം,  സംവാദം, സമാന്തര സെഷനുകള്‍,  എന്നിവ സംഘടിപ്പിക്കും. കവിത, കഥ-നോവല്‍, സഞ്ചാരം, പ്രവാസം എന്നീ വിഭാഗങ്ങളിലാണ് വിവിധ സെഷനുകള്‍ നടത്തുന്നത്. സമ്മേളനത്തില്‍ എഴുത്തുകാരും കവികളും കഥാകൃത്തുക്കളും നോവലിസ്റ്റുകളും സംവദിക്കും. സമാപന സമ്മേളനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും.  
ഹയര്‍ സെക്കണ്ടറി കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യ മത്സരം നടത്തുന്നതാണ്. തിരുവനന്തപുരം നഗരസഭാ മേഖലയിലുള്ള ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെയും കോളെജിലെയും വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കവിതാ രചന, ലേഖനം എന്നീ ഇനങ്ങളിലാണ് മത്സരം.  ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഓരോ ഇനത്തിലും രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് വീതം മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സ്ഥാപന മേധാവിയുടെ സക്ഷ്യപത്രത്തോടുകൂടി ഡിസംബര്‍ 31ന് രാവിലെ 9.30ന് യൂണിവേഴ്സിറ്റി കോളെജിലെ രെജിസ്ട്രേഷന്‍ കൌണ്ടറില്‍ എത്തിച്ചേരേണ്ടതാണ്. ഫോണ്‍- 9447956162.

Readers Comment

Add a Comment