Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:29 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം:  നാളെ ( ജൂലൈ 30 ന് ) വൈകിട്ട് 4 മണിക്ക് മാസ്‌ക്കറ്റ് ഹോട്ടലില്‍ "പ്രസ് ഗാലറി കണ്ട സഭ " ,എന്ന  പുസ്തകം  സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുന്‍ സ്പീക്കര്‍ വി എം സുധീരനു നല്‍കി പ്രകാശനം നിര്‍വഹിക്കും.  ഒ രാജഗോപാല്‍ എംഎല്‍എ, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു,  ഐ ആന്റ് പി ആര്‍ ഡി സെക്രട്ടറി പി വേണുഗോപാല്‍ ഐ എ എസ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എസ് ആര്‍  ശക്തിധരന്‍, കെ ജി പരമേശ്വരന്‍ നായര്‍, കെ പ്രഭാകരന്‍,  എം പി അച്ചുതന്‍, കെ കുഞ്ഞിക്കണ്ണന്‍, വി എസ് രാജേഷ്, കെ പി മോഹനന്‍, എം ജി രാധാകൃഷ്ണന്‍, രാജാജി മാത്യു തോമസ് ,ജോണ്‍ മുണ്ടക്കയം,സരസ്വതി നാഗരാജന്‍, എസ് ബിജു, അക്കാദമി  സെക്രട്ടറി കെ മോഹനന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യുണിക്കേഷന്‍ ഡയറക്ടര്‍ ഡോ. എം ശങ്കര്‍ എന്നിവര്‍ പങ്കെടുക്കും
അവലോകനങ്ങള്‍ എഴുതിയ മാധ്യമ പ്രവര്‍ത്തകരെ ആദരിക്കും. മീഡിയ അക്കാദമിയുടെ ഫോട്ടോ ജേര്‍ണലിസം ആദ്യ ബാച്ചിന്റെ ബിരുദദാനവും ചടങ്ങില്‍ നടക്കും.  

Readers Comment

Add a Comment