Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:10 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Navaratna , Dance Programe , Classical Dance , Natya Priya Dance Academy . i2i News Trivandrum

കൊല്ലം നാട്യപ്രിയ ഡാന്‍സ് അക്കാഡമിയിലെ നൃത്തവിദ്യാര്‍ത്ഥികളുടെ വാര്‍ഷികാവതരണ പരിപാടിയായ 'നവരത്‌ന'യ്ക്ക് ഇന്നു വൈകിട്ട് അരങ്ങുണരും. ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനു സമീപം വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ (ബ്രാഹ്മണ സമാജം ഹാള്‍) ഇന്നും നാളെയും വൈകിട്ട് അഞ്ചു മുതലാണ് (ഡിസംബര്‍ 22, 23) വിദ്യാര്‍ത്ഥികളുടെ പ്രതിഭാവതരണം. വിവിധ ഇനങ്ങളിലായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നൃത്ത പരിപാടികള്‍ വൈവിധ്യം കൊണ്ടും പരിശീലനമികവിന്റെ പാടവംകൊണ്ടും ശ്രദ്ധേയമാകും.

നൃത്തോപാസനയുടെ അനന്യതകൊണ്ടും നൃത്താവതരണത്തിന്റെ അനിതരസൗന്ദര്യംകൊണ്ടും ദേശീയ ശ്രദ്ധ നേടി, നീലമന സിസ്റ്റേഴ്‌സ് എന്ന പേരില്‍ പ്രശസ്തരായ ഡോ. ദ്രൗപദി പ്രവീണ്‍, ഡോ. പദ്മിനി കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന നാട്യപ്രിയ ഡാന്‍സ് അക്കാഡമിയുടെ ആഭിമുഖ്യത്തിലാണ് സാംസ്‌കാരിക രംഗത്ത് കൊല്ലത്തെ   അഖിലേന്ത്യാ പ്രശസ്തിയിലെത്തിച്ച ത്രിനേത്ര വാര്‍ഷിക നൃത്ത- സംഗീതോത്സവം. ഭാരതീയ പൈതൃകത്തിന്റെ ഭാഗമായ ശാസ്ത്രീയ നൃത്തരൂപങ്ങളുടെ അവതരണവും പ്രചാരണവും ലക്ഷ്യമിട്ടുള്ള ത്രിനേത്ര- ദേശീയ നൃത്തോത്സവം ഇതിനകം രാജ്യാന്തര തലത്തില്‍ത്തന്നെ പ്രമുഖ നൃത്തപരിപാടികളില്‍ ഇടംപിടിച്ചു കഴിഞ്ഞു.

ഭാരതീയ നൃത്തരൂപങ്ങളുടെ പ്രചാരണത്തിന് നീലമന സിസ്റ്റേഴ്‌സ് നല്‍കുന്ന സംഭാവനകളുടെ ഭാഗമാണ് നാട്യപ്രിയ ഡാന്‍സ് അക്കാഡമി. പ്രതിഭകളുടെ തിളക്കം കണ്ടറിഞ്ഞ്, അതിന് പരിശീലനത്തിന്റെ മികവുകൊണ്ട് വേദികളില്‍ ഇന്ദ്രധനുസ്സ് തീര്‍ക്കുന്ന നാട്യപ്രിയയുടെ വാര്‍ഷിക അവതരണ പരിപാടിയായ 'നവരത്‌ന' രണ്ടു ദിവസം കൊല്ലം നഗരത്തിന് നര്‍ത്തനവേദിയിലെ പുതിയ പ്രതിഭാവിലാസങ്ങളുടെ വിസ്മയം കാഴ്ചവയ്ക്കും.

Readers Comment

Add a Comment