Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:13 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, events, jajis , saloon and make over, mattanoor , i2inews

മട്ടന്നൂരിന്റെ താളപ്പെരുക്കം തീര്‍ക്കുന്ന മാന്ത്രികാനുഭവത്തില്‍ തലസ്ഥാനത്ത് മേക്ക് ഓവറിന്റെ മത്സോഹവത്തിന് ഇന്നു വൈകിട്ട് നാലിന് ജാജീസ് ഇന്നൊവേഷന്‍ തുടക്കമിടുമ്പോള്‍, ഉദ്ഘാടനച്ചടങ്ങിന് എത്തുന്നവരെ കാത്തിരിക്കുന്നത് വിസ്മയ സമ്മാനങ്ങള്‍!  

തിരുവനന്തപുരം വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിന് എതിര്‍വശത്ത്, കെ.ഇ.കെ ടവറിലാണ് സലൂണ്‍ ആന്‍ഡ് മേക്ക്ഓവര്‍ രംഗത്ത് രാജ്യാന്തര പ്രശസ്തി നേടിയ ബ്യൂട്ടി കെയര്‍ ബ്രാന്‍ഡ് ആയ ജാജീസ് ഇന്നൊവേഷന്റെ ക്യാപ്പിറ്റല്‍ സിറ്റി ഔട്ട്‌ലെറ്റ് സൗന്ദര്യ സങ്കല്പങ്ങളുടെ പുതിയ നിര്‍വചനവുമായി ആരംഭിക്കുന്നത്. വാദ്യ ശ്രേഷ്ഠന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും തായമ്പകയില്‍ തീര്‍ക്കുന്ന മേളപ്പൂരത്തിനൊപ്പം തലസ്ഥാന നഗരം നവീനമൊയൊരു സൗന്ദര്യാനുഭവത്തിലേക്ക് ചുവടു വയ്ക്കും.

ജാജീസ് ഇന്നൊവേഷന്‍ ഉദ്ഘാടന ചടങ്ങിന് കെ.ഇ.കെ ടവറില്‍ എത്തിച്ചേരുന്ന വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും ഉള്‍പ്പെടെ എല്ലാ പ്രായക്കാരുമായ മുഴുവന്‍ പേര്‍ക്കും വിസിറ്റ് ആന്‍ഡ് വിന്‍ ഓഫറിലൂടെ ജാജീസ് സര്‍പ്രൈസ് ഗിഫ്റ്റുകള്‍ സമ്മാനിക്കും. ഫേഷ്യലുകള്‍, ഹെയര്‍ സ്റ്റൈലിംഗ് എന്നിവ ഉള്‍പ്പെടെ ജാജീസ് നല്‍കുന്ന വിവിധ സൗന്ദര്യപരിചരണ സേവനങ്ങള്‍ 30 ശതമാനം വരെ ആനുകൂല്യത്തോടെ 2020 ജനുവരി 31 വരെ സ്വീകരിക്കാന്‍ സൗകര്യം നല്‍കുന്ന പ്രിവിലേജ് കൂപ്പണ്‍ ആണ് ഉദ്ഘാടന ചടങ്ങിന് എത്തുന്നവരെ കാത്തിരിക്കുന്ന മറ്റൊരു ആകര്‍ഷണം. ജാജീസ് ഇന്നൊവേഷനില്‍ അടുത്ത ഒരു വര്‍ഷത്തിനിടയിലെ ഏതെങ്കിലുമൊരു ദിനത്തിലേക്ക് ബ്രൈഡ് ആന്‍ഡ് ഗ്രൂം മേക്ക്ഓവര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 5000 രൂപ നിരക്കുള്ള ജാജീസ് സിഗ്നേച്ചര്‍ ഫേഷ്യല്‍ ഓഫര്‍ കരസ്ഥമാക്കാം.

അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് 2019 ഡിസംബര്‍ 28 നു വൈകിട്ട് ആറിന് ജാജീസ് ഇന്നൊവേഷന്‍ മുഖ്യ പ്രായോജകരായി തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ അരങ്ങേറുന്ന സുഹാനി രാത്- റഫി സ്മൃതിരാഗ സന്ധ്യ- ഗാന, നൃത്തോത്സവത്തിലേക്കുള്ള സൗജന്യ പ്രവേശ പാസുകളും ഉദ്ഘാടന ചടങ്ങിനെത്തുന്നവര്‍ക്ക് സ്വന്തമാക്കാം. അഡ്വര്‍ടൈസിംഗ് ആന്‍ഡ് ബ്രാന്‍ഡിംഗ് രംഗത്തെ പ്രമുഖരായ ടീം ഐ ടു ഐയും, മീഡിയ ഡിവിഷന്‍ ആയ ഐ ടു ഐ ന്യൂസും ചേര്‍ന്നൊരുക്കുന്ന സുഹാനി രാത്- സ്മൃതി സന്ധ്യയ്ക്ക്  എ.ആര്‍. റഹ്മാന്റെ സംഗീത സംഘത്തില്‍ അംഗമായ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ മുംബയ് മുഹമ്മദ് അസ്‌ളമാണ് നേതൃത്വം നല്‍കുന്നത്.

പ്രമുഖ ഹെയര്‍ ആര്‍ട്ടിസ്റ്റും മേക്ക്ഓവര്‍ സ്‌റ്റൈലിസ്റ്റുമായ ഡോ. ജാജി സുനില്‍ നേതൃത്വം നല്‍കുന്ന ജാജീസ് ഇന്നൊവേഷന്റെ സംസ്ഥാനത്തെ നാലാമത് മേക്ക്ഓവര്‍ സ്റ്റുഡിയോ ഔട്ട്‌ലെറ്റ് ആണ് തിരുവനന്തപുരത്ത് ഇന്നു വൈകിട്ട് നാലിന് ആരംഭിക്കുന്നത്. സൗന്ദര്യപരിചരണ- സംരക്ഷണ രീതികള്‍ അന്താരാഷ്ട്ര മികവോടെ തലസ്ഥാന നിവാസികള്‍ക്ക് ജാജീസില്‍ നിന്ന് ഉറപ്പാക്കാം. ഫേഷ്യലുകള്‍, ഹെയര്‍ കെയര്‍, സ്‌കിന്‍ കെയര്‍, സ്‌കിന്‍ വൈറ്റ്‌നിംഗ് ആന്‍ഡ് ടൈറ്റ്‌നിംഗ്, പെര്‍മനന്റ് ഹെയര്‍ റിമൂവല്‍, ഡാന്‍ഡ്രഫ് ട്രീറ്റ്‌മെന്റ്, പിംപിള്‍ ട്രീറ്റ്‌മെന്റ്, ബോഡി ടാറ്റൂ, പെഡിക്യൂര്‍, മാനിക്യൂര്‍ തുടങ്ങി സൗന്ദര്യ പരിചരണ, സംരക്ഷണ സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ സ്വീകരിക്കാന്‍ സൗകര്യമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9207209207 എന്ന നമ്പറില്‍ വിളിക്കുക.

Readers Comment

Add a Comment