Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 3:39 am
  • 21st April, 2021
  • Mist
25°C25°C
  • Humidity: 94 %
  • Wind: 0.7 km/h

Breaking News

  • സംസ്ഥാനത്ത് ഇന്ന് 19,577 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
  •  അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെ.എം ഷാജിയുടെ ഭാര്യയെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും.
  • സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി പൊലീസ് .മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിലെ ട്രോമാ സെന്ററിൽ പ്രവേശിപ്പിച്ചു
  • തൃശൂര്‍ പൂരത്തോടുബന്ധിച്ച് നടത്തുന്ന പൂരം പ്രദര്‍ശനം നിര്‍ത്തിവച്ചു. 
  • കൊവിഡ് വ്യാപനം : ക്ഷേത്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്
i2i News Trivandrum

ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തിലെ എക്കാലത്തെയും വിസ്മയസ്വരമായ മുഹമ്മദ് റഫിയുടെ നിത്യഹരിത ഗാനങ്ങളുടെ മാസ്മരസൗന്ദര്യവുമായി തലസ്ഥാനം സുഹാനി രാത്- സ്മൃതിരാഗ സന്ധ്യയ്ക്ക് ഒരുങ്ങുന്നു. റഫിയുടെ തൊണ്ണൂറ്റിയഞ്ചാം ജന്മദിനാഘോഷങ്ങളോടനുബന്ധിച്ചാണ് അഡ്വര്‍ടൈസിംഗ് ആന്‍ഡ് ബ്രാന്‍ഡിംഗ് മേഖലയിലെ പ്രമുഖരായ ടീം ഐ ടു ഐയും, മീഡിയ ഡിവിഷന്‍ ആയ ഐ ടു ഐ ന്യൂസും സംയുക്തമായി ഡിസംബര്‍ 28  ശനിയാഴ്ച വൈകിട്ട് ആറു മുതല്‍ തിരുവനന്തപുരത്ത് ടാഗോര്‍ തിയറ്ററില്‍ സുഹാനി രാത്- സംഗീത, നൃത്ത സന്ധ്യ ഒരുക്കുന്നത്.

അനുകരണങ്ങള്‍ക്കു വഴങ്ങാത്ത മുഹമ്മദ് റഫിയുടെ മാന്ത്രിക സ്വരത്തിന്റെ നേര്‍ത്ത സ്വരമര്‍മ്മരങ്ങള്‍ പോലും അതേ ഭാവഗരിമയോടെ വേദികളില്‍ പുനരാവിഷ്‌കരിച്ച്, അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് പുനര്‍ജ്ജന്മമേകി ലോകമെങ്ങും ആരാധകസഹസ്രങ്ങളെ സ്വന്തമാക്കിയ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ മുംബയ് മുഹമ്മദ് അസ്‌ലം ആണ് സുഹാനി രാത് വേദിയില്‍ റഫിയുടെ അദൃശ്യസാന്നിദ്ധ്യമൊരുക്കുക. സംഗീത മാന്ത്രികന്‍ എ.ആര്‍. റഹ്മാന്റെ ജയ്‌ഹോ ലോക സംഗീത പര്യടന സംഘാംഗം കൂടിയായ മുംബയ് മുഹമ്മദ് അസ്‌ലമിനൊപ്പം പ്രമുഖ ഗായിക നസ്രീന്‍ അസ്‌ലം, മ്യൂസിക് റിയാലിറ്റി ഷോകളിലൂടെ ആസ്വാദക ഹൃദയം കവര്‍ന്ന ദേവിക ബാലസുബ്രഹ്മണ്യം എന്നിവരും സുഹാനി രാത് സംഗീതസന്ധ്യയെ അവിസ്മരീണയാനുഭവമാക്കും.

പ്രമുഖ ദക്ഷിണേന്ത്യന്‍ ഫിലിം കൊറിയോഗ്രാഫര്‍ സുനീത റാവുവിന്റെ നേതൃത്വത്തില്‍ ജാസ് പെക്കേഴ്‌സ് ടീമിലെ അനുഗൃഹീത നര്‍ത്തകര്‍ മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ക്ക് ചുവടൊരുക്കുമ്പോള്‍, എം.ടിവി ജോക്കി അവിനാശ് അവതരണ മികവുകൊണ്ട് സംഗീതസന്ധ്യയെ ചടുലമാക്കും. അത്യാധുനിക ദൃശ്യ- ശ്രാവ്യ സാങ്കേതികവിദ്യകളുടെ പിന്‍ബലത്തോടെ അരങ്ങേറുന്ന സുഹാനിരാത്- മുഹമ്മദ് റഫി സ്മൃതിരാഗ സന്ധ്യ തലസ്ഥാനത്തിന് ഏറ്റവും മികച്ച പുതുവത്സര സമ്മാനമാക്കാനുള്ള ഒരുക്കങ്ങളിലാണ് സംഘാടകര്‍.

1944 ല്‍ ഇരുപതാം വയസ്സില്‍ ഗാവോം കി ഗോരി എന്ന ചിത്രത്തിനു വേണ്ടി റഫി ആലപിച്ച ആദ്യ ഹിന്ദി ഗാനം മുതല്‍ 1980 ല്‍ അമ്പത്തിയഞ്ചാം വയസ്സില്‍ ഹൃദയാഘാതം മൂലം വിടവാങ്ങുന്നതിന് മണിക്കൂറുകള്‍ക്കു മാത്രം മുന്‍പ് ആസ് പാസ് എന്ന ചിത്രത്തിനായി ആലപിച്ച അവസാന ഗാനം വരെ മുപ്പത്തിയഞ്ചു വര്‍ഷം നീണ്ട സംഗീതസപര്യയിലെ എറ്റവും മികച്ച ഗാനങ്ങളാണ് മുംബയ് മുഹമ്മദ് അസ്‌ലം സുഹാനി രാത് വേദിയില്‍ ആലപിക്കുക.

സലൂണ്‍ ആന്‍ഡ് മേക്ക് ഓവര്‍ മേഖലയില്‍ കേരളത്തിന്റെ പേര് രാജ്യാന്തരതലത്തില്‍ എത്തിച്ച പ്രമുഖ ബ്യൂട്ടി കെയര്‍ ബ്രാന്‍ഡ് ആയ ജാജീസ് ഇന്നൊവേഷൻ ആണ് സുഹാനി രാത് സംഗീതപരിപാടിയുടെ മുഖ്യ പ്രായോജകര്‍. തലസ്ഥാനത്തിന് പുതിയ കാലത്തിന്റെ രുചി പകര്‍ന്ന് ശ്രദ്ധേയരായ കേശവദാസപുരത്തെ മോണ്ടി നീറോ റസ്‌റ്റോറന്റ് ഹോസ്പിറ്റാലിറ്റി പാര്‍ട്ണര്‍  ആകും. ടീം ഐ ടു ഐയുടെ ഇവന്റ്‌സ് ഡിവിഷന്‍ ആണ് സുഹാനി രാത്- സംഗീത, നൃത്ത സന്ധ്യയുടെ സാക്ഷാത്കാരം നിര്‍വഹിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും സൗജന്യ പാസുകള്‍ക്കും  8075398959  , 9746317744  എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.

Readers Comment

Add a Comment