Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, യുനെസ്കോ, ഐഡിയോ സിങ്ക് മീഡിയ സംയുക്തമായി നടത്തിവന്ന കമ്മ്യൂണിറ്റി റേഡിയോ പദ്ധതിയുടെ സമാപന-അവലോകന യോഗം ഇന്ന് തിരുവനന്തപുരത്ത് വച്ച് നടന്നു.
കേരളത്തിലെ 12 കമ്മ്യൂണിറ്റി റേഡിയോകളുമായി കഴിഞ്ഞ ഏകദേശം ഒരു വർഷമായി പ്രവർത്തിച്ചു വന്നിരുന്ന പദ്ധതി സമാപിച്ചു. ദുരന്ത ലഘൂകരണത്തിൽ റേഡിയോകൾക്കുള്ള പങ്കു വലുതാണ്. ദുരന്ത പൂർവ- ദുരന്ത- ദുരന്താനന്തര ഘട്ടങ്ങളിൽ റേഡിയോകളുടെ സേവനം അനിവാര്യമാണ്. ഈ മേഖലകളിൽ ഉള്ള വിദഗ്ദ്ധ പരിശീലനം ആണ് ഈ പദ്ധതിയിൽ കൂടെ നടപ്പിലാക്കിയത്. ഓരോ റേഡിയോ സ്റ്റേഷനുകളിലും ദുരന്ത ലഘൂകരണ ആസൂത്രണ രേഖ തയ്യാറാക്കുകയും, ദുരന്ത നിവാരണത്തിലുള്ള പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും ചെയ്തു.
സമാപന സമ്മേളനത്തിൽ ഡോ ശേഖർ എൽ കുര്യാക്കോസ്, മെമ്പർ സെക്രട്ടറി കെ എസ് ഡി എം എ ഹെസിക്കിയേൽ ലാമിനി, യുനെസ്കോ ഉപദേഷ്ടാവ് എൻ രാമകൃഷ്ണൻ, ഡയറക്ടർ ഐഡിയോ സിങ്ക് മീഡിയ എന്നിവർ സംസാരിച്ചു. വരുന്ന വർഷങ്ങളിലും റേഡിയോകളുമായുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോകാനുള്ള താല്പര്യം ഡോ. കുര്യാക്കോസ് പ്രകടിപ്പിച്ചു
24.92°C








