Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:09 pm
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സർക്കാർ ജീവനക്കാർ ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ ഏർപ്പെടുന്നതോടൊപ്പം ആതുരസേവന പ്രവർത്തനങ്ങളിലും സ്വന്തം ശമ്പളത്തിന്റെ ചെറിയ ഒരു അംശം നിർധനരായ രോഗികൾക്ക് ചികിത്സാസഹായം  ലഭ്യമാക്കുന്നതിന് ഉൾപ്പെടെ മുന്നിട്ട് ഇറങ്ങണമെന്ന് മറിയാമ്മ ഉമ്മൻ ചാണ്ടി. കേരള സെക്രട്ടേറിയേറ്റ് അസോസിയേഷന്റെ വനിത വിഭാഗമായ " സെക്രട്ടേറിയേറ്റ് വനിത വേദി " സംഘടിപ്പിച്ച രുചി ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മറിയാമ്മ ഉമ്മൻ ചാണ്ടി. വനിത വേദി സെന്റ് പീറ്റേഴ്സ് യാക്കോബൈറ്റ്സ് സിറിയൻ ചർച്ച ഹാളിൽ സംഘടിപ്പിച്ച രുചി ഫെസ്റ്റിറ്റിൽ ജീവനക്കാർ സ്വയം പാചകം ചെയ്ത ആഹാരസാധനങ്ങൾ വിറ്റുകിട്ടിയ മുഴുവൻ തുകയും  ആർ.സി.സി യിലെ നിർധനരായ രോഗികൾക്ക് സഹായധനമായി നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണന്ന് ചടങ്ങിൽ പങ്കെടുത്ത മുൻ കെ.പി.സി.സി പ്രസിഡന്റ്  എം.എം. ഹസ്സൻ പറഞ്ഞു. അകാലത്തിൽ മരണപ്പെട്ട സെക്രട്ടേറ്റ് അസോസിയേഷൻ അംഗം സിന്ധു കുടുംബ സഹായ ഫണ്ടായി ജീവനക്കാരിൽ നിന്നും ശേഖരിച്ച 450000/ രൂപ കുമാരി. ഗൗരിയ്ക്ക്-ചടങ്ങിൽ വെച്ച് കൈമാറി. ഏകദേശം 1500 പേർക്കുള്ള ആഹാരം രുചി ഫെസ്റ്റിൽ നിന്നും വിറ്റു പോയതായി സെക്രട്ടറി ജയശ്രീ. അറിയിച്ചു. ഷാഫി പറമ്പിൽ എം.എൽ.എ, എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.സി.വിഷ്ണുനാഥ്, വനിതാ വേദി പ്രസിഡന്റ് റ്റെസി പി ജോസ്, വനിത വേദി സെക്രട്ടറി ജയശ്രീ ബി.എസ് ,കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് ജ്യോതിഷ് എം.എസ്സ്, എന്നിവർ സംസാരിച്ചു.

 

Readers Comment

Add a Comment