Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:29 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയില്‍ സ്ത്രീകള്‍ കൂടുതല്‍ വേട്ടയാടപ്പെടുന്ന സാഹചര്യമാണുള്ളതെന്നും ഉന്നാവോ കേസ് അതിന് ഉദാഹരണമാണെന്നും കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമ കേസുകളാണ് പല കോടതികളിലും ഉള്ളത്. കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതമാണ്. ഇവിടെ സാമൂഹ്യബോധം വളര്‍ത്തിയെടുക്കാനുള്ള നല്ല നടപടികള്‍ സര്‍ക്കാര്‍ ആലോചിച്ച് നടപ്പിലാക്കുന്നു. കളരി ആരേയും ആക്രമിക്കാനുള്ളതല്ല, ചെറുത്ത് നില്‍ക്കാനുള്ളതാണ്. സ്വയരക്ഷയാണ് കളരിയുടെ അടിസ്ഥാനം. കരാട്ടെ, കുംഫു തുടങ്ങിയ വിദേശ ആയോധന മുറകള്‍ ഇവിടെ പ്രചരിച്ചതോടെ കേരളത്തിന്റെ തനത് ആയോധന കലകള്‍ക്ക് പിടിച്ച് നില്‍ക്കാനാകാത്ത സാഹചര്യം വന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന യുവജനക്ഷേമബോര്‍ഡ് യുവതികളില്‍ ആത്മവിശ്വാസവും മാനസിക-ശാരീരിക കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് നടത്തിയ കളരിപ്പയറ്റ് പരിശീലനം 'പെണ്‍കരുത്ത് ' തിരുവനന്തപുരം സൂര്യകാന്തിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഒരുകാലത്ത് സ്ത്രീകള്‍ക്ക് വസ്ത്രം ഉപയോഗിക്കാന്‍ പോലും വിലക്കുണ്ടായിരുന്നു. ആ സമൂഹത്തില്‍ നിന്നാണ് സ്ത്രീകള്‍ സമസ്ത മേഖലയിലും പുരോഗതി കൈവരിച്ചിരിക്കുന്ന നിലയിലേക്ക് ഉയര്‍ന്നുവന്നതെന്നും മന്ത്രി പറഞ്ഞു. സ്ത്രീപുരുഷ സമത്വം ഭരണഘടന അനുശാസിക്കുന്നു. പ്രാചീന ചിന്ത, മതവിശ്വാസം എന്നിവ സ്ത്രീസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നു. വിശ്വാസത്തിന്റെ രൂപത്തിലും സ്ത്രീ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നവരുണ്ട്. അത്തരം ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരെ തിരിച്ചറിയാനും തുല്യത ഉറപ്പുവരുത്താനും കഴിയണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജീര്‍ണ്ണിച്ച സ്ത്രീവിരുദ്ധ ആശയങ്ങള്‍ ഉണ്ടാകുന്നു. രണ്ടാംതരക്കാരായി സ്ത്രീകളെ കാണുന്നതും പുരുഷമേധാവിത്വത്തെ പ്രോത്സാഹിപ്പിക്കുന്നതും നിരുല്‍സാഹപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

 ചടങ്ങിൽ കളരി ആശാന്‍ തങ്കപ്പനെ മന്ത്രി ആദരിച്ചു. മന്ത്രി യുവതികളുമായി കളരിപ്പയറ്റ് നടത്തി സദസ്സിനെ വിസ്മയിപ്പിച്ചു. ജര്‍മന്‍ യുവതി മോണിക്കയുമായി കളരിയഭ്യാസം നടത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു സ്വാഗതം പറഞ്ഞു. ബോര്‍ഡ് അംഗം സന്തോഷ് കാല, യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, കെ.എ.എല്‍ ചെയര്‍മാന്‍ കരമന ഹരി, യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി മിനിമോള്‍ എബ്രഹാം, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ചന്ദ്രികാദേവി, ജില്ലാ കോ-ഓഡിനേറ്റര്‍ എ.എം അന്‍സാരി എന്നിവര്‍ പങ്കെടുത്തു.

Readers Comment

Add a Comment