Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:13 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, events, press conference, jajis, i2inews

തിരുവനന്തപുരം: സലൂണ്‍ ആന്‍ഡ് മേക്ക് ഓവര്‍ രംഗത്ത് കേരളത്തിന്റെ പേര് അന്താരാഷ്ട്രതലത്തില്‍ എഴുതിച്ചേര്‍ത്ത ജാജീസ് ഇന്നൊവേഷന്‍ തിരുവനന്തപുരത്തേക്ക്. സൗന്ദര്യ പരിചരണത്തിന് ശാസ്ത്രീയ പിന്‍ബലമേകി ബ്യൂട്ടി ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിംഗ് മേഖലയില്‍ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ഡോ. ജാജി സുനിലിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ജാജീസ് ഇന്നൊവേഷന്റെ നാലാമത് മേക്ക് ഓവര്‍ സ്റ്റുഡിയോ ആണ് 2019 ഡിസംബര്‍ 21 ശനിയാഴ്ച വൈകിട്ട് നാലിന് തലസ്ഥാന നഗരത്തിന് സമര്‍പ്പിക്കപ്പെടുക.

വഴുതക്കാട് ട്രിവാന്‍ഡ്രം ക്‌ളബിന് എതിര്‍വശത്ത് കെ.ഇ.കെ ടവറില്‍ ആരംഭിക്കുന്ന ജാജീസ് ഇന്നൊവേഷന്റെ കാപ്പിറ്റല്‍ സിറ്റി ഔട്ട്‌ലെറ്റിന് 
 ഡോ. ജാജി സുനില്‍ ഭദ്രദീപം കൊളുത്തി തുടക്കം കുറിക്കും. വാദ്യകലയുടെ കുലപതി പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും ചെണ്ടയില്‍ ഒരുക്കുന്ന മേളവിസ്മയം ഉദ്ഘാടനച്ചടങ്ങിന് കേരളീയതയുടെ കുലീനഭാവം പകരും. വിഭിന്ന മേഖലകളിലെ പ്രമുഖര്‍ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കും. ഔട്ട്‌ലെറ്റ് അവതരണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ജാജീസ് ഇന്നൊവേഷന്‍ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നല്‍കും.

രാജ്യാന്തരതലത്തിൽ പ്രശസ്തയായ ഹെയര്‍ ആര്‍ട്ടിസ്റ്റും സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായ ഡോ. ജാജി സുനില്‍, ഇറ്റലി വേദിയായ അന്താരാഷ്ട്ര ഹെയര്‍ സ്‌റ്റൈലിസ്റ്റ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ലോകമെമ്പാടും നിന്നുള്ള ഹെയര്‍ സ്റ്റൈലിസ്റ്റുകളോടു മത്സരിച്ച് വിജയം വരിച്ച ഹെയർ ആര്‍ട്ടിസ്റ്റാണ്. കേശസംരക്ഷണവും ശിരോചര്‍മ്മത്തിന്റെ ആരോഗ്യ സംരക്ഷണവും പഠനവിഷയമായ ട്രിക്കോളജിയില്‍ ഗവേഷണ ബിരുദം നേടിയാണ് ഡോ. ജാജി സുനില്‍ സൗന്ദര്യ സംരക്ഷണത്തിന്  ശാസ്ത്രീയ പിന്‍ബലം നല്‍കുന്നത്. സൗന്ദര്യത്തെ ആരോഗ്യസംരക്ഷണവുമായിക്കൂടി സംയോജിപ്പിച്ച് ഡോ. ജാജി സുനില്‍ ആവിഷ്‌കരിച്ച സൗന്ദര്യപരിചരണ രീതികള്‍ ലോകമെങ്ങും ഈ മേഖലയില്‍ ശ്രദ്ധേയമാണ്.

സൗന്ദര്യവര്‍ദ്ധക ഉത്പന്ന വിപണിയിലും അതിവേഗം തരംഗമായി മാറിയ ഫെയര്‍നസ് ക്രീം, സണ്‍ ക്രീം, മോയ്‌സ്ചറൈസര്‍ എന്നിവയാണ് ജാജീസ് ഇന്നൊവേഷനില്‍ നിന്നുള്ള മറ്റൊരു ഉത്പന്ന സേവനം. ജാജീസ് ഇന്നൊവേഷന്റെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള സലൂൺ & മേക്ക് ഓവര്‍ സ്റ്റുഡിയോയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ബ്യൂട്ടി സലൂണ്‍ & സ്പാ, സെലിബ്രിറ്റി മേക്ക് ഓവര്‍, ബ്രൈഡല്‍ മേക്കപ്പ്, ഗ്രൂം മേക്കപ്പ്, സ്‌കിന്‍ വൈറ്റ്‌നിംഗ് ആന്‍ഡ് ടൈറ്റ്‌നിംഗ്, ലേസർ ഹെയര്‍ റിമൂവല്‍ തുടങ്ങി സൗന്ദര്യ പരിചരണവും സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും കുറഞ്ഞ നിരക്കില്‍ ലഭ്യമായിരിക്കും.

സലൂൺ  ആന്‍ഡ്  മേക്ക് ഓവര്‍ രംഗത്ത് വിഭിന്ന രാജ്യങ്ങളിലെ ശൈലികള്‍ കണ്ടറിയുകയും പരിചയിക്കുകയും ചെയ്തിട്ടുള്ള ഡോ. ജാജി സുനിലിന്റെ പരിചയസമ്പത്തും, സൗന്ദര്യ സംരക്ഷണ മേഖലയിലെ സേവനത്തിലൂടെ ആര്‍ജ്ജിച്ച ഉപഭോക്തൃ വിശ്വാസ്യതയുമാണ് ജാജീസ് ഇന്നൊവേഷന്റെ ക്യാപിറ്റല്‍ സിറ്റി ഔട്ട്‌ലെറ്റിലൂടെ തലസ്ഥാന നഗരത്തിന് സ്വന്തമാവുക. വാര്‍ത്താ സമ്മേളനത്തില്‍ ജാജീസ് ഇന്നൊവേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ജാജി സുനില്‍, ചീഫ് എക്‌സിക്യുട്ടീവ് കാര്‍ത്തിക് സുനില്‍ എന്നിവര്‍ പങ്കെടുത്തു.

Readers Comment

Add a Comment