Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഹോമിയോപ്പതി വകുപ്പിലെ പെയിന്‍ ആന്റ് പാലിയേറ്റിവ്, ജെറിയാട്രിക്, പുനര്‍ജനി പദ്ധതികളുടെ കണ്‍വീനര്‍മാര്‍ക്കുള്ള ഏകദിന ശില്‍പശാല തിരുവനന്തപുരം തൈക്കാട് എസ്.എച്ച്.ആര്‍.സി.യില്‍ സംഘടിപ്പിച്ചു. ഇത്തരം ശില്‍പശാലകളിലൂടെ ആയുഷ് വകുപ്പിന്റെ പ്രവര്‍ത്തന മികവ് സമൂഹമദ്ധ്യത്തിലെത്തിക്കുവാനും ഗവേഷണാത്മകമായ പഠന നിരീക്ഷണങ്ങളിലൂടെ വകുപ്പിനെ ശക്തിപ്പെടുത്തുവാനും സാധിക്കുമെന്ന് ശില്‍പശാലയെ അഭിസംബോധന ചെയ്ത് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സാന്ത്വന ചികിത്സാ പദ്ധതിയില്‍ ഹോമിയോപ്പതി വകുപ്പ് നടത്തുന്ന മികച്ച സേവനം അഭിനന്ദനാര്‍ഹമാണ്. പുനര്‍ജനി പദ്ധതിയിലൂടെ മദ്യാസക്തിയുള്ളവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തേണ്ടതാണ്. പഞ്ചായത്തുകളെക്കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് ഒരു ആരോഗ്യ വിപ്ലവം സൃഷ്ടിക്കണം. സര്‍ക്കാരിന്റെ 'അരികെ' പദ്ധതിയിലൂടെ ആയുഷ് വകുപ്പ് സംയോജിതമായി പ്രവര്‍ത്തനം നടത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. ജമുന, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വിജയാംബിക, ഡി.എം.ഒ. ഡോ. സി.എസ്. പ്രദീപ് എന്നിവര്‍ ശില്‍പശാലയ്ക്ക് നേത്യത്വം നല്‍കി. ജില്ലാ സംസ്ഥാന കണ്‍വീനര്‍മാര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
30.82°C








