Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:09 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചെന്നൈയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ സഹകരണത്തോടെ മദിരാശി കേരള സമാജത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന രണ്ടാമത് സാഹിത്യ-സാംസ്‌കാരിക പുസ്തകോത്സവം ജൂലൈ 28മുതല്‍ ആഗസ്ത് 4വരെ നടക്കും. മദിരാശി കേരള വിദ്യാലയത്തില്‍ നടക്കുന്ന പുസ്തകോല്‍സവത്തിന്റെ ഭാഗമായി സെമിനാര്‍, കവിയരങ്ങ്, ചര്‍ച്ചാസായാഹ്നം,പുസ്തകപ്രകാശനം, പുസ്തകവായന, ചെന്നൈയിലെ എഴുത്തുകാരുടെ സംഗമം, ദിവസവും വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിക്കുന്നതാണ്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ അക്കാദമി, കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, തമിഴ്നാട് ഇയക്കം,  തുടങ്ങി മലയാളം, തമിഴ് ഭാഷകളിലായി പതിനഞ്ചോളം പ്രസാധകര്‍ പുസ്തകോത്സവത്തില്‍ പങ്കെടുക്കുമെന്ന് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അറിയിച്ചു.    പുസ്തകമേളയില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വൈജ്ഞാനികപുസ്തകങ്ങള്‍ 20മുതല്‍ 60 ശതമാനം വരെ വിലക്കിഴിവില്‍ ലഭ്യമാണ്. ശബ്ദാവലികള്‍, പദകോശം, നിഘണ്ടുകള്‍, ഉപനിഷത്തുകള്‍, വിദ്യാഭ്യാസം, മനശാസ്ത്രം, തത്വശാസ്ത്രം, ജീവചരിത്രങ്ങള്‍, സാമ്പത്തിക ശാസ്ത്രം, ചരിത്രം, രാഷ്ട്രമീമാംസ, എഞ്ചിനിയറിംഗ്, ഗണിതം, കൃഷി, ആരോഗ്യം സംഗീതം, ആദ്ധ്യാത്മികം, പ്രകൃതിശാസ്ത്രം, ഭൗതികശാസ്ത്രം, ഭാഷാ, സാഹിത്യം, കലകള്‍, ഫോക്‌ലോര്‍, നാടകം, സംഗീതം, സിനിമ, സാമൂഹികശാസ്ത്രം, പരിസ്ഥിതി, സഹകരണം, ടൂറിസം, വിദ്യാഭ്യാസം, ആയുര്‍വേദം, പ്രകൃതിചികിത്സ, ഇന്‍ഫര്‍മേഷന്‍ ടെക്‌നേളജി,  നരവംശശാസ്ത്രം, മാനേജ്‌മെന്റ്, ജേര്‍ണലിസം, നിയമം എന്നീ വിഷയങ്ങളില്‍ തെറ്റില്ലാതെ മലയാളം എഴുതാനും സംസാരിക്കാനുമുള്ള കേരള ഭാഷാ പാഠാവലി, കേരള ചരിത്രം, ഇന്ത്യാ ചരിത്രം, ലോക ചരിത്രം,  സ്‌പോര്‍ട്‌സ്, ഗെയിംസ്,  ഫുട്‌ബോള്‍ ഇതിഹാസങ്ങളും പ്രതിഭകളും, മാര്‍ക്‌സ്@ 200സമൂഹം സംസ്‌കാരം ചരിത്രം, സഹകരണ നിയമങ്ങളും ചട്ടങ്ങളും, ഇന്ത്യന്‍ ഭരണഘടന, ഭാരതീയ കാവ്യശാസ്ത്രം, ആധ്യാത്മരാമായണം എഴുത്തച്ഛന്‍, അംബേദ്കര്‍ സമ്പൂര്‍ണ കൃതികള്‍,  ഒ.എന്‍.വി.കാവ്യസംസ്‌കൃതി, എ.ആര്‍.സമ്പൂര്‍ണ കൃതികള്‍, ഋഗ്വേദം, നാട്ടു മൊഴിച്ചന്തം, ഇന്ത്യ 2020, ഗണിത വിശ്ലേഷണതത്വങ്ങള്‍, ശ്രീനാരായണ ഗുരു സമ്പൂര്‍ണ കൃതികള്‍, ഒന്ന് രണ്ട് മൂന്ന് അനന്തം, അനന്തം എന്തെന്നറിഞ്ഞയാള്‍, അമര്‍ത്യാസെന്നിന്റെ വികസനം തന്നെ സ്വാതന്ത്ര്യം, എറിക് ഹോബ്സ്ബാം ചരിത്രരചനയിലെ വിസ്മയം, കേരളം ഭൂപടങ്ങളിലൂടെ, ഭരണകൂടവും വിദ്യാഭ്യാസവും കേരളത്തിന്റെ അനുഭവങ്ങള്‍, നൂറ് രസതന്ത്ര കഥകള്‍, പാര്‍പ്പിടം, രാജാരവിവര്‍മ്മയുടെ വിഖ്യാതങ്ങളായ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഗ്രന്ഥം, ഇര്‍ഫാന്‍ ഹബീബിന്റെ വിവര്‍ത്തനം ചെയ്ത  ചരിത്ര പുസ്തകങ്ങള്‍, ഡോ.അംബേദ്കര്‍ സമ്പൂര്‍ണ്ണ കൃതികള്‍, ഒ.എന്‍.വി.കുറുപ്പിന്റെ സമ്പൂര്‍ണകൃതികളുടെ സമഗ്ര പഠനഗ്രന്ഥമായ 'ഒ.എന്‍.വി കാവ്യസംസ്‌കൃതി,  പ്രൊഫ.പന്മന രാമചന്ദ്രന്‍ നായര്‍ ചീഫ് എഡിറ്ററായ എ.ആര്‍.സമ്പൂര്‍ണകൃതികളുടെ 5 വാല്യങ്ങള്‍, സ്വാമി മുനിനാരായണ പ്രസാദ് വ്യാഖ്യാനം ചെയ്ത 10 ഉപനിഷത്തുകള്‍ എന്നിവ  മേളയില്‍ ലഭ്യമാണ്. വായനക്കാരുടെ അഭിരുചിക്കനുസൃതമായുള്ള ആധികാരിക ഗ്രന്ഥങ്ങളാല്‍ സമ്പന്നമായ മേളയില്‍ 4500-ല്‍പ്പരം ശീര്‍ഷകങ്ങളില്‍ മികച്ച ഗ്രന്ഥങ്ങളാണ് വിവിധ  വൈജ്ഞാനിക ശാഖകളിലായി മദിരാശി കേരള സമാജത്തില്‍ ഒരുക്കിയിട്ടുള്ളത്. മാതൃഭുമി ബുക്സ് പ്രസിദ്ധീകരണങ്ങളും പുസ്തകോത്സവത്തില്‍ ലഭിക്കും.  250 രൂപയ്ക്ക് വിജ്ഞാന കൈരളി മാസികയുടെ വാര്‍ഷിക വരിക്കാരാവാനുള്ള അവസരവുമുണ്ട്. ആഗസ്ത് 4ന് സമാപിക്കുന്ന മേള ദിവസവും രാവിലെ 10മുതല്‍ രാത്രി 8.30വരെയാണ് പുസ്തകമേള. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-85939 49556.

Readers Comment

Add a Comment