Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:20 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 2.76 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം സ്റ്റേറ്റ്‌സെൻട്രൽ ലൈബ്രറിയും സന്നദ്ധ സംഘടന ചക്ഷുമതിയും സംയുക്തമായി സംഘടിപ്പിക്കുന്ന നൂതന ഇ-ബുക്ക് ഏകദിന ശില്പശാല 18ന് നടക്കും. പ്രസിദ്ധീകരണ മേഖലയിലെ ഡിസൈൻ ആന്റ് ലേ ഔട്ട് ആർട്ടിസ്റ്റുകൾക്കും സോഷ്യൽ ഡിജിറ്റൽ രംഗത്ത് സ്വയം പ്രസിദ്ധീകരണത്തിന് ആഗ്രഹിക്കുന്ന എഴുത്തുകാർക്കുമായി പ്രൊഫഷണൽ/ അമച്വർ വിഭാഗങ്ങളിൽ പ്രത്യേക പരിശീലനം നൽകും. അമേരിക്കയിലെ ബുക്ക് ഷെയർ ഇന്റർനാഷണനിലെ സാങ്കേതിക വിദഗ്ദ്ധർ ശില്പശാലയിൽ പരിശീലനം നൽകും.

ഫോട്ടോകൾ, ചിത്രങ്ങൾ, ചാർട്ടുകൾ, രേഖാചിത്രങ്ങൾ എന്നിവ ഈ പബിൽ ഉൾക്കൊള്ളിക്കുവാനും അവയിലെ സചിത്ര വിവരണങ്ങൾ ബ്ലാക്ക് ആന്റ്  റിക്കോർഡിങ്ങിലൂടെ കാഴ്ചയില്ലാത്തവർക്കും മൊബൈൽ വായനയുടെ പൂർണ്ണതയ്ക്കായി നൽകുന്നതിനും ഡിജിറ്റൽ വായനയിൽ അനായേസന നാവിഗേഷൻ സാധ്യമാക്കുന്നതിനുമുള്ള പ്രോഗ്രാമിങ്ങും ശില്പശാലയിലൂടെ പഠിക്കാം. അന്തർ ദേശീയ ഭിന്നശേഷി പുസ്തക ലൈബ്രറിയായ ബുക്ക് ഷെയർ ലൈബ്രറിയുമായും ഭാരത സർക്കാരിന്റെ സുഗമിയാ പുസ്തകാലയവുമായും സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സർവീസ് ബന്ധിപ്പിച്ചിട്ടുണ്ട്. ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 09821452692 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക. പങ്കെടുക്കുന്നവർ സ്വന്തം കമ്പ്യൂട്ടർ/ലാപ്‌ടോപ്പ് കൊണ്ടുവരണം.

Readers Comment

Add a Comment