Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:52 am
  • 7th June, 2026
  • Overcast Clouds
24.79°C24.79°C
  • Humidity: 95 %
  • Wind: 0.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാസ്മരഭൂമികയായ കോഴിക്കോടിന് ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിലെ നിത്യഹരിത ഗാനങ്ങളുടെ ഗൃഹാതുര സ്മരണകള്‍ സമ്മാനിച്ച് ശ്യാം മസ്താനി- ഗാന, നൃത്ത സന്ധ്യയൊരുങ്ങുന്നു. മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍, ആര്‍.ഡി. ബര്‍മ്മന്‍. ഒ.പി. നയ്യാര്‍ തുടങ്ങിയ സംഗീത പ്രതിഭകള്‍ സൃഷ്ടിച്ച എക്കാലത്തെയും മനോഹര ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ശ്യാം മസ്താനി- സംഗീതവിരുന്നിന് കോഴിക്കോട് ടാഗോര്‍ തിയേറ്ററില്‍ 2019 സെപ്തംബര്‍ 14 ശനിയാഴ്ച വൈകിട്ട് അഞ്ചിന് അരങ്ങുണരും.

റാഫി, കിഷോര്‍കുമാര്‍ എന്നിവരുടേതുള്‍പ്പെടെയുള്ള സുന്ദരഗാനങ്ങള്‍ക്ക് അതേ ശബ്ദത്തില്‍ പുനര്‍ജന്മമേകി ലോകമെങ്ങും ആരാധകഹൃദയങ്ങളില്‍ ഇടം നേടിയ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും, സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാന്റെ ജയ് ഹോ- ലോക സംഗീത പര്യടന സംഘത്തില്‍ അംഗവുമായ മുംബയ് മുഹമ്മദ് അസ്ലമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശ്യാം മസ്താനിയെ അവിസ്മരണീയമാക്കുക. ഒപ്പം, തെന്നിന്ത്യയിലെ പ്രമുഖ ഫിലിം കൊറിയോഗ്രാഫര്‍ സുനീത റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം ഈ രാഗവേദിയില്‍ നൃത്തവിസ്മയം സൃഷ്ടിക്കും.

വര്‍ദ്ധിച്ചുവരുന്ന വൃക്കരോഗങ്ങള്‍ക്കെതിരെ ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണ്ടിവരുന്നവര്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള പിന്‍തുണയ്ക്കുമായി രൂപം നല്‍കിയ പോര്‍ഫ (പ്രതീക്ഷ ഓര്‍ഗന്‍ റെസിപ്യന്റ്‌സ് ഫാമിലി അസോസിയേഷന്‍) സന്നദ്ധ സംഘടനയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ശ്യാം മസ്താനി സംഗീത, നൃത്ത സന്ധ്യ സംഘടിപ്പിക്കുന്നതെന്ന് പോര്‍ഫ പ്രസിഡന്റ്  ബഷീർ ടി .ടി ,         ജനറല്‍ സെക്രട്ടറി എം.എസ്. ഷിബു. എന്നിവർ  അറിയിച്ചു.

മീഡിയ, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് രംഗത്തെ പ്രമുഖരായ ടീം ഐ ടു ഐ-യുടെ ഇവന്റ് ഡിവിഷന്‍ ആണ് ശ്യാം മസ്താനിയുടെ സാക്ഷാത്കാരം നിര്‍വഹിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്:  9496897729

Readers Comment

Add a Comment