Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:31 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആധുനിക ലോകത്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കുന്നതിന് ഇന്‍റലിജന്‍സ്, എന്‍ഫോഴ്സ്മെന്‍റ് സംവിധാനങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് നാഗാലാന്‍റ് ഗവര്‍ണറും മുന്‍ ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസറുമായ ആര്‍.എന്‍ രവി അഭിപ്രായപ്പെട്ടു. രണ്ടു സംവിധാനങ്ങളുടേയും ഏകോപിച്ചുള്ള നീക്കങ്ങളിലൂടെ പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ ഒരുപരിധി വരെ നേരിടാനാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളാ പോലീസ് സംഘടിപ്പിക്കുന്ന പെര്‍ഫോമന്‍സ് ഇന്നോവേഷന്‍ ത്രൂ ടെക്നോളജി എന്ന പ്രഭാഷണപരമ്പരയിലെ ആദ്യത്തേത് തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ആധുനികകാലത്തെ സുരക്ഷാഭീഷണികള്‍ നേരിട്ട് ഉള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു. സൈബര്‍ ലോകത്തെ സുരക്ഷാഭീഷണികളുടെ ഉത്തരവാദി ആരെന്ന് നിര്‍ണ്ണയിക്കുന്നത് വന്‍ വെല്ലുവിളിയാണ്.  പൂര്‍ണ്ണമായും തെളിവില്ലാതെ അത്തരം ഒരു നിര്‍ണ്ണയം സാധ്യമല്ല.  ലോകത്തിന്‍റെ ഏതുഭാഗത്തും നടക്കുന്ന ഭീകരപ്രവര്‍ത്തനമായാലും അതിന്‍റെ അലയൊലികള്‍ ഇന്ത്യയിലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് നാം കരുതിയിരിക്കേണ്ടതുണ്ട്. 

മയക്കുമരുന്നിന്‍റെ വ്യാപനം ഇന്ത്യയില്‍ വളരെയേറെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  മികച്ച വളര്‍ച്ചാനിരക്കുള്ള സംസ്ഥാനമായ പഞ്ചാബിനെ മയക്കുമരുന്നിന്‍റെ വ്യാപനം ഏറെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. മയക്കുമരുന്നിന്‍റെ പ്രചാരവും കച്ചവടവും തടയാന്‍ എല്ലാ സുരക്ഷാ ഏജന്‍സികളും ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

1976 ബാച്ചിലെ കേരളാ കേഡര്‍ ഐ.പി.എസ് ഓഫീസറായിരുന്ന ആര്‍.എന്‍ രവി കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ എസ്.പിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.ബി.ഐ, ഇന്‍റലിജന്‍സ് ബ്യൂറോ എന്നിവിടങ്ങളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ച അദ്ദേഹം ജോയിന്‍റ് ഇന്‍റലിജന്‍സ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു. 

Readers Comment

Add a Comment