Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:31 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മിസ് കേരള പട്ടം തിരുവനന്തപുരത്തേയ്ക്ക്. തിരുവനന്തപുരം സ്വദേശിനിയായ ആൻസി കബിറിനെ മിസ് കേരളയായി തിര‍ഞ്ഞെടുത്തു. കഴിഞ്ഞ വർഷം മിസ് കേരളയായ പ്രതിഭാ സായിയും നടൻ‌ ഷെയ്ൻ നീ​ഗവും ചേർന്ന്  ആൻസി കബീറിനെ സുന്ദരി പട്ടം അണിയിച്ചു. എറണാകുളം ലേ മെറിഡിയനിൽ നടന്ന മിസ് കേരള മത്സരത്തിലെ ഫൈനൽ റൗണ്ടിൽ 22 പേരാണ് മത്സരിച്ചത്. ​ഗ്രാൻഡ് ഫിനാലയിൽ മത്സരാർത്ഥികൾക്ക് മൂന്നു റൗണ്ടുകൾ ഉണ്ടായിരുന്നു. മൂന്നു റൗണ്ടുകളിലും വ്യത്യസ്ത ഔട്ട് ഫിറ്റുകളിലാണ് മത്സരാർത്ഥികൾ എത്തിയത്. സെൽഫ് ഇൻട്രൊഡഷനായിരുന്നു ആ​ദ്യ റൗണ്ട്. രണ്ടാംറൗണ്ടും മൂന്നാംറൗണ്ടും ചോദ്യോത്തരവേളയായിരുന്നു. ആറു ദിവസം നീണ്ടുനിന്ന ​ഗ്രൂമിങ്ങ് സെഷനുകൾ നൂതൻ മനോഹറിന്റെയും പ്രിയങ്കാ ഷായുടെയും നേതൃത്വത്തിലാണ് നടന്നത്. പ്രിയങ്ക ഷാ റാമ്പിലെ ഫാഷൻ കോറിയോ​ഗ്രാഫർ കൂടിയാണ്.

ഫസ്റ്റ് റണ്ണറപ്പായി അഞ്ജന ഷാജനും സെക്കന്റ് റണ്ണറപ്പായി  അഞ്ജന വേണുവിനെയും തിരഞ്ഞെടുത്തു. മിസ് കേരള ടിക് ടോക് സ്റ്റാറായി തിരഞ്ഞെടുത്തത്  അഞ്ച് ലക്ഷത്തിലധികം ആരാധകരുള്ള കേരളത്തിലെ ലേഡി ബീറ്റ് ബോക്സർ ആർദ്ര സാജനെയാണ്.

കേരള സ്റ്റേറ്റ് ഇൻലന്റ് ആന്റ് നാവി​ഗേഷൻ കോർപ്പറേഷന്റെ മാനേജിം​ഗ് ഡയറക്ടർ പ്രശാന്ത് നായർ, നേവൽ വൈവ്സ് വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് സപാന ചൗള കഥകളി ആർട്ടിസ്റ്റായ ഹരിപ്രീയാ നമ്പൂതിരി, സംവിധായികയും കോസ്റ്റൂം ഡിസൈനറുമായ റോഷ്നി ദിനകർ തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ.

Readers Comment

Add a Comment