Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്വതന്ത്രമായ മാധ്യമലോകമാണ് ജീവസുള്ള ജനാധിപത്യത്തിന്റെ അടയാളമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയുടെ 2017-18ലെ മാധ്യമ അവാർഡുകൾ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവർത്തകരുടെ പേന നാവില്ലാത്തവരുടെ നാവാണ്. സാമൂഹ്യമായ ഉത്തരവാദിത്തം മാധ്യമപ്രവർത്തകർ തിരിച്ചറിയണം. ദേശീയപ്രസ്ഥാനകാലത്തുനിന്നാണ് നമ്മുടെ രാജ്യത്തെ പത്രപ്രവർത്തനം ശക്തമാകുന്നത്. ദേശീയപ്രസ്ഥാനകാലത്തെ ഉത്തേജിപ്പിച്ച മൂല്യങ്ങൾ നമുക്ക് കാത്തുസൂക്ഷിക്കാനാകണം.
മാധ്യമം എന്നതിന്റെ രൂപവും നിർവചനവും കാലങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. എന്നാൽ വിശ്വാസ്യത, മൂല്യങ്ങൾ, സാമൂഹ്യ ഉത്തരവാദിത്തം എന്നിവ എന്നും കാത്തുസൂക്ഷിക്കാനാകണം. ഇന്റർനെറ്റും സാമൂഹ്യമാധ്യമങ്ങളും സാധാരണക്കാർക്കും അവരുടെ അഭിപ്രായങ്ങൾ ഉയർത്താനുള്ള വേദി നൽകുന്നുണ്ട്. സോഷ്യൽ മീഡിയയുടെ അഭിപ്രായങ്ങളിൽനിന്ന് വിശ്വാസ്യതയുള്ള വാർത്തകൾ തിരിച്ചറിയേണ്ടത് അർപ്പണ മനോഭാവമുള്ള മാധ്യമപ്രവർത്തകരുടെ കടമയാണ്. എപ്പോഴും പഠനോത്സുകരും നൂതനാശയങ്ങളുള്ളവരുമായിരിക്കും വിജയികൾ. അതുകൊണ്ടുതന്നെ മാധ്യമപ്രവർത്തകർ എപ്പോഴും പഠിതാക്കളായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മികച്ച കലാലയ മാഗസിനുകൾക്കുള്ള 2017-18 ലെ പുരസ്‌കാരങ്ങളും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സ് രണ്ടാം ബാച്ചിലെ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളും ഗവർണർ വിതരണം ചെയ്തു.ചടങ്ങിൽ മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു.
30.82°C








