Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:29 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായി തിരുവനന്തപുരത്ത് ശില്‍പ്പശാല സംഘടിപ്പിച്ചു. റിസര്‍വ്വ് ബാങ്കിന്‍റെ സഹകരണത്തോടെ നടത്തിയ ശില്‍പ്പശാല സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു.  

ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തില്‍ നടന്ന ശില്‍പ്പശാലയില്‍ റിസര്‍വ്വ്ബാങ്ക് ജനറല്‍ മാനേജര്‍ സെഡ്രിക് ലോറന്‍സ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മനോജ്, മാര്‍ക്കറ്റിംഗ് ഇന്‍റലിജന്‍സ് യൂണിറ്റ് മാനേജര്‍ ആതിര ബാബു, ലീഗല്‍ അഡ്വൈസര്‍ അന്‍ഡ്രൂ ജോസഫ് എന്നിവര്‍ ബാങ്കിംഗ് മേഖലയിലെ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം മേഖലയിലെ ഇന്‍സ്പെക്ടര്‍ മുതല്‍ എസ്.പി വരെയുള്ള ഉദ്യോഗസ്ഥര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.

ക്രൈംബ്രാഞ്ച് നവീകരണത്തിന്‍റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പരിപാടികള്‍ക്ക് സംസ്ഥാന പോലീസ് മേധാവി പൂര്‍ണ്ണ പിന്‍തുണ അറിയിച്ചു. എറണാകുളത്തും കോഴിക്കോടും റിസര്‍വ്വ് ബാങ്കുമായി ചേര്‍ന്ന് ശില്‍പ്പശാലകള്‍ നടത്താന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

Readers Comment

Add a Comment