Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡ് സമര്‍പ്പണം നാളെ രാവിലെ 11 ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തില്‍ അഡ്വ.വി.കെ.പ്രശാന്ത് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അദ്ധ്യക്ഷത വഹിക്കും. അക്കാദമി വൈസ് ചെയര്‍മാന്‍ ദീപു രവി, മുന്‍ ചെയര്‍മാന്‍ തോമസ് ജേക്കബ്, ജനറല്‍ കൗസില്‍ അംഗം സരസ്വതി നാഗരാജന്‍, അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല, ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ.എം.ശങ്കര്‍ എന്നിവര്‍ പങ്കെടുക്കും.
2017-2018 വര്‍ഷത്തെ, മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ട'്-കെ.സുജിത്ത് (മംഗളം), മികച്ച എഡിറ്റോറിയല്‍- വി.എം.ഇബ്രാഹിം (മാധ്യമം), മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനം-കെ.വി.രാജശേഖരന്‍ (മാതൃഭൂമി), മികച്ച ഹ്യുമന്‍ ഇന്ററസ്റ്റ് സ്റ്റോറി-ഷാജന്‍ സി മാത്യു (മലയാള മനോരമ), എന്നിവര്‍ക്ക് യഥാക്രമം ചൊവ്വര പരമേശ്വരന്‍,വി.കരുണാകരന്‍ നമ്പ്യാര്‍, ഡോ. മൂര്‍ക്കൂര്‍ നാരായണന്‍, എന്‍.എന്‍. സത്യവ്രതന്‍ എന്നിവരുടെ സ്മരണാര്‍ത്ഥം കേരള മീഡിയ അക്കാദമി ഏര്‍പ്പെടുത്തിയിട്ടുളള അവാര്‍ഡുകളും വിധുരാജ് എം.ടി (മലയാള മനോരമ) ശ്യാംകുമാര്‍ എ.എ (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവര്‍ക്ക് യഥാക്രമം കേരള മീഡിയ അക്കാദമി ഫോട്ടോഗ്രഫി, ദൃശ്യമാധ്യമ പുരസ്‌കാരങ്ങളും ഗവര്‍ണര്‍ സമ്മാനിക്കും. പുരസ്‌കാര ജേതാക്കള്‍ക്ക് 25000/രൂപയും പ്രശസ്തിപത്രവും ഫലകവും സമ്മാനിക്കും.
28.01°C








