Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊല്ലം: കടപ്പാക്കട ഡോ. അനൂപ് ഓര്‍ത്തോ കെയറിന്റെ ആഭിമുഖ്യത്തില്‍ മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായവര്‍ ഉള്‍പ്പെടെ അസ്ഥി സംബന്ധമായ വിവിധ പ്രശ്‌നങ്ങളും രോഗങ്ങളും കാരണം ബുദ്ധിമുട്ടുന്നവര്‍ക്കായി സമ്പൂര്‍ണ ചികിത്സാ- സര്‍ജറി ക്യാമ്പ് ഡിസംബര്‍ 14, 15 (ശനി, ഞായര്‍) തീയതികളില്‍ രാവിലെ 9.00 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ നടക്കും.
മുട്ട് മാറ്റിവയ്ക്കല്‍, സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വേണ്ടിവരുന്ന സ്ത്രീപുരുഷന്മാര്‍ക്ക് സര്‍ജറി നിരക്ക്, ആശുപത്രി മുറിവാടക, കണ്‍സ്യൂമബിള്‍സ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെ കുറഞ്ഞ നിരക്കിലുള്ള പാക്കേജുകള്‍ ക്യാമ്പില്‍ ലഭ്യായിരിക്കും. വിട്ടുമാറാത്ത സന്ധിവേദനകള്‍, ആര്‍ത്രൈറ്റിസ്, സ്‌പോണ്ടിലോസിസ്, പാദങ്ങളിലെയും ഉപ്പൂറ്റിയിലെയും വേദന, സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്, സ്‌പോര്‍ട്‌സ് ഇന്‍ജുറികള്‍, അപകടങ്ങളിലും മറ്റും അസ്ഥികള്‍ക്കു സംഭവിക്കുന്ന ക്ഷതം, തോളെല്ലുകളുടെ സ്ഥാനഭ്രംശം, അസ്ഥികളുടെ വളവ് ഉള്‍പ്പെടെ കുട്ടികളിലെ അസ്ഥി വൈകല്യങ്ങള്‍, നേരത്തേ നടത്തിയ സര്‍ജറി ശരിയാകാത്തതു മൂലം വേണ്ടിവരുന്ന റിവിഷന്‍ സര്‍ജറികള്‍ തുടങ്ങി അസ്ഥികളുമായി ബന്ധപ്പെട്ട എല്ലാ സര്‍ജറികളും കുറഞ്ഞ നിരക്കില്‍ നിര്‍വഹിക്കാന്‍ ക്യാമ്പില്‍ സൗകര്യമുണ്ടാകും.
പ്രമുഖ ആർത്രോസ്കോപ്പി ,ആർത്രോപ്ലാസ്റ്റി,വിദഗ്ദ്ധനായ ഡോ.അനൂപ് കൃഷ്ണ ക്യാമ്പിന് നേതൃത്വത്തം നൽകും .
രജിസ്‌ട്രേഷനും ഡോക്ടേഴ്‌സ് കണ്‍സള്‍ട്ടേഷനും സൗജന്യമായ ക്യാമ്പില്‍ ആവശ്യമായവര്‍ക്ക് അസ്ഥിരോഗ പരിശോധനയായ ബോണ്‍ മിനറല്‍ ഡെന്‍സിറ്റി ടെസ്റ്റ് സൗജന്യമായി ചെയ്യാനും അവസരം ലഭിക്കും. രജിസ്‌ട്രേഷന് 85477 05000, 0474 2764893 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.
24.92°C








