Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:13 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഇന്റർനെറ്റ് റേഡിയോ, 'റേഡിയോ കേരള' മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകുന്നേരം ആറിന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ ഉദ്ഘാടനം ചെയ്യും.  ലോക മലയാളികൾക്ക് കേരളത്തിന്റെ ഭാഷ, സംസ്‌കാരം, സാഹിത്യം, സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവ നിരന്തരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ, റേഡിയോ കേരള തുടങ്ങുന്നത്.  പുതുമയുള്ള അൻപതോളം പരിപാടികളാണ് റേഡിയോ കേരളയിലൂടെ ശ്രോതാക്കൾക്കു മുന്നിലെത്തുക. ഓരോ മണിക്കൂറിലും വാർത്തകളുമുണ്ട്.  www.radio.kerala.gov.in  ൽ ഓൺലൈനായി റേഡിയോ പരിപാടികൾ കേൾക്കാം.

വി.കെ. പ്രശാന്ത് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി റേഡിയോ മുദ്രാഗാനം പ്രകാശനം ചെയ്യും.  പ്രഭാവർമ്മ എഴുതിയ ഗാനം പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചനാണ് സംഗീതം ചെയ്തത്.  പി.ആർ.ഡി പുറത്തിറക്കുന്ന സർക്കാർ ധനസഹായ പദ്ധതികൾ പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.  പുസ്തകത്തിന്റെ കവർചിത്രം വരച്ച ഭിന്നശേഷി ചിത്രകാരി നൂർ ജലീലയ്ക്ക് മുഖ്യമന്ത്രി ഉപഹാരം സമ്മാനിക്കും.  പി.ആർ.ഡിയുടെ നവീകരിച്ച ന്യൂസ്‌പോർട്ടൽ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.  മേയർ കെ. ശ്രീകുമാർ, ഐ.ടി മിഷൻ ഡയറക്ടർ ഡോ. ചിത്ര. എസ്, കൗൺസിലർ പാളയം രാജൻ എന്നിവർ ആശംസകൾ നേരും.  പി.ആർ.ഡി സെക്രട്ടറി പി. വേണുഗോപാൽ സ്വാഗതവും ഡയറക്ടർ യു.വി ജോസ് കൃതജ്ഞതയും രേഖപ്പെടുത്തും.

Readers Comment

Add a Comment