Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ കൈയക്ഷര കലോത്സവം (നാഷണൽ കലിഗ്രഫി ഫെസ്റ്റിവൽ ) ഇന്ന് മുതൽ 11 വരെ ശംഖുംമുഖം ഉദയ് സ്യൂട്ട്സിൽ നടക്കും. ഇന്ന് രാവിലെ ഒൻപതിന് ശംഖുംമുഖം ഉദയ് സ്യൂട്ട്സിലെ ട്രാവൻകൂർ ആർട്ട് മ്യൂസിയത്തിൽ നടക്കുന്ന ചടങ്ങിൽ ശില്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം നിർവഹിക്കും. കേരള ലളിത കലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് അധ്യക്ഷത വഹിക്കും. സൂര്യ കൃഷ്ണമൂർത്തി, ജി.വി. ശ്രീകുമാർ, ജോണി എം എൽ, ഡോ.കെ. ജെ. സുരേഷ്, ലളിതകലാ അക്കാദമി സെക്രട്ടറി പി. വി. ബാലൻ, കെ.വി. രവിശങ്കർ എന്നിവർ പ്രസംഗിക്കും.കേരള ലളിതകലാ അക്കാദമിയും ക ച ത പ ഫൗണ്ടേഷനും ചേർന്നാണ് ദേശീയോത്സവം സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച കലിഗ്രാഫര്‍ എന്ന് ഖ്യാതിനേടിയ അച്യുത് പാലവ്, പ്രൊഫ. സന്തോഷ് ക്ഷീര്‍സാഗര്‍ (ഡീന്‍, ജെ.ജെ. സ്കൂള്‍ ഒഫ് ആര്‍ട്സ്, മുംബൈ), ഉദയകുമാര്‍ (ഐ ഐ ടി, ഗോഹത്തി, രൂപയുടെ ചിഹ്നം -₹ ഡിസൈനര്‍), മുംബൈ ഐ ഐ ടി ഫാക്കൽറ്റി മേധാവി പ്രൊഫ. ജി.വി.ശ്രീകുമാര്‍ , സോഫിയ പോളിടെക്നിക് ഫാക്കൽറ്റി മേധാവി കൽപേഷ് ഗോസാവി , ബാന്ദ്ര കോളേജ് ഓഫ് ആർക്കിടെക്ചർ വിസിറ്റിംഗ് ഫാക്കൽറ്റി അക്ഷയ തോംബ്രേ, ബാംഗ്ലൂരിലെ ഡിസൈനറും കലി ഗ്രഫറുമായ നിഖില്‍ അഫാലെ, ന്യൂഡൽഹിയിലെ പിക്ടോറിയൽ കലിഗ്രഫർ ഖമര്‍ ഡാഗര്‍ , വാരാണസി ബനാറസ് ഹിന്ദു സർവകലാശാലയിലെ പ്രൊഫസർ പ്രൊഫ.സുരേഷ് നായര്‍ , മുംബൈയിലെ വിഷ്വലൈസറും കലിഗ്രഫറുമായ സുദീപ് ഗാന്ധി , ന്യൂഡൽഹിയിലെ കലിഗ്രഫി ട്യൂട്ടർ ഇങ്കു കുമാര്‍ , പൂന സി ഡി എ സി അസോസിയേറ്റ് ഡയറക്ടർ മനോജ് ഗോപിനാഥ്), കലിഗ്രഫി രാജ്യാന്തര പുരസ്കാര ജേതാവ് നാരായണഭട്ടതിരി തുടങ്ങിയവരാണ് ദേശീയ കലോത്സവത്തിൽ അതിഥികളായി എത്തുന്നത്.
30.82°C








