Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:07 pm
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാസർഗോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12.5 കോടി രൂപ ചിലവഴിച്ച് പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച ആയംകടവ് പാലത്തിന്‍റെ ഉദ്ഘാടനംമുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍  നാളെ  ഉച്ചയ്ക്ക് 2 മണിക്ക് നിർവ്വഹിക്കും.

വാവടുക്കം പുഴയ്ക്ക് കുറുകെ ഒരു പാലം എന്നത് ആയംകടവ് നിവാസികളുടെ ചിരകാലാഭിലാഷമായിരുന്നു. പ്രദേശത്തെ ജനങ്ങള്‍ക്ക് പുഴ കടക്കാന്‍ കടത്ത് വള്ളങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പിണറായി സർക്കാർ ഈ പ്രദേശത്തെ ജനങ്ങളുടെ പാലമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി നല്‍കുന്നത്.  
പാലം പുഴയുടെ അടിത്തട്ടില്‍ നിന്നും ഏകദേശം 24 മീറ്ററോളം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പാലത്തിന്‍റെ നിർമ്മാണം പൂർത്തിയായതോടെ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായി ആയംകടവ് പാലം മാറിയിരിക്കുകയാണ്.

Readers Comment

Add a Comment