Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:09 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നൃത്തവേദികളിൽ ലാസ്യഭാവത്തിന്റെയും ചടുലപദങ്ങളുടെയും വിസ്മയമുദ്ര തീർത്ത് ആസ്വാദകശ്രദ്ധ നേടിയ നീലമന സിസ്റ്റേഴ്സ് ഇന്ന് എറണാകുളത്തെ നൃത്താസ്വാദക‌ർക്കു മുന്നിൽ കുച്ചിപ്പുഡിയുടെയും ഭരതനാട്യത്തിന്റെയും ജുഗൽബന്ദി തീർക്കും.ഇടപ്പള്ളി നൃത്താസ്വാദക സദസ്സിൽ വൈകിട്ട് 6.30 നാണ് ഡോ. ദ്രൗപദി പ്രവീണിന്റെയും ഡോ. പദ്മിനി കൃഷ്ണന്റെയും നൃത്യസമന്വയം.

സ്കൂൾ പഠനകാലത്തു തുടങ്ങിയ നൃത്തോപാസന മെഡിക്കൽ വിദ്യാഭ്യാസ വേളയിലും, അതിനു ശേഷം ആതുരസേവനരംഗത്തെ ഔദ്യോഗിക തിരക്കുകൾക്കിടയിലും കൈവിടാതെ സൂക്ഷിക്കുന്ന നർത്തക പ്രതിഭകളാണ് ഡോ. ദ്രൗപദി പ്രവീണും ഡോ. പദ്മിനി കൃഷ്ണനും. നാട്യപ്രിയ ഡാൻസ് അക്കാഡമിയുടെയും സേവ് കിഡ്നി ഫൗണ്ടെഷന്റെയും സഹകരണത്തോടെ നീലമന സിസ്റ്റേഴ്സ് സംഘടിപ്പിക്കുന്ന ത്രിനേത്ര ദേശീയ നൃത്ത, സംഗീതോത്സവത്തിന്റെ ആറാം പതിപ്പ് ഈയിടെ കൊല്ലത്ത് നടന്നിരുന്നു. പരമ്പരാഗത ഇന്ത്യൻ ക്ളാസിക്കൽ നൃത്ത രൂപങ്ങളുടെ അവതരണത്തിനും പ്രചാരണത്തിനുമായി നീലമന സിസ്റ്റേഴ്സ് നടത്തുന്ന ശ്രമങ്ങൾ ദേശീയതലത്തിൽ ശ്രദ്ധേയമാണ്.

Readers Comment

Add a Comment