Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെയും ജെ.സി.ഡാനിയേല്‍ പുരസ്കാരത്തിന്‍െറയും സമര്‍പ്പണം 2019 ജൂലൈ 27 ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍െറ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നിര്‍വഹിക്കും.
മലയാള സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കേരള സര്‍ക്കാറിന്‍െറ പരമോന്നത ചലച്ചിത്രപുരസ്കാരമായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ഷീലയ്ക്ക് സമ്മാനിക്കും. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ‘കാന്തന്‍െറ’ സംവിധായകനും നിര്‍മാതാവുമായ ഷെരീഫ് സി, സംവിധായകന്‍ ശ്യാമപ്രസാദ്, മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട ജയസൂര്യ, സൗബിന്‍ ഷാഹിര്‍, നടി നിമിഷ, സ്വഭാവനടന്‍ ജോജു ജോര്‍ജ്, സ്വഭാവനടിമാരായ സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി, സംഗീതസംവിധായകന്‍ വിശാല്‍ ഭരദ്വാജ് തുടങ്ങി അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരുമായ 44 പേര്‍ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങും. മലയാള സിനിമയ്ക്കു നല്‍കിയ സംഭാവനകള്‍ മാനിച്ച് ടി.ആര്‍ ഓമന, ശ്രീലത നമ്പൂതിരി, ത്യാഗരാജന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയ 14 വ്യക്തികളെ ചടങ്ങില്‍ ആദരിക്കും.
അവാര്‍ഡ് വിതരണച്ചടങ്ങിനുശേഷം കഴിഞ്ഞ ദശകത്തിലെ സംസ്ഥാന അവാര്‍ഡ് നേടിയ ഗാനങ്ങള്‍ കോര്‍ത്തിണക്കി സംഗീതസംവിധായകന്‍ ബിജിബാല്‍ നയിക്കുന്ന ‘നവവസന്തം’ എന്ന സംഗീതവിരുന്നും ഉണ്ടായിരിക്കും. വിജയ് യേശുദാസ്, സുദീപ് കുമാര്‍, ജി. ശ്രീരാം, രാജലക്ഷ്മി, സിതാര കൃഷ്ണകുമാര്‍, വൈക്കം വിജയലക്ഷ്മി, മധുശ്രീ നാരായണ്‍, ഹരിശങ്കര്‍, സംഗീത ശ്രീകാന്ത്, സൗമ്യ രാമകൃഷ്ണന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.
അവാര്‍ഡ് വിതരണച്ചടങ്ങിലേക്കുള്ള പ്രവേശനം പാസു മുഖേന നിയന്ത്രിച്ചിരിക്കുന്നു. പാസുകള്‍ തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനിലെ ട്രിഡ കോംപ്ളക്സ് കെട്ടിടത്തിലുള്ള ചലച്ചിത്ര അക്കാദമിയുടെ സിറ്റി ഓഫീസില്‍ നിന്ന് ജൂലൈ 22 തിങ്കളാഴ്ച മുതല്‍ ലഭിക്കുന്നതാണ്.
24.92°C








