Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:33 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന  ദേശീയ കൈപ്പട കലോത്സവം (നാഷണൽ കലിഗ്രഫി ഫെസ്റ്റിവൽ ) ഡിസംബർ  9 മുതൽ 11 വരെ തിരുവനന്തപുരത്തെ ശംഖുംമുഖം ഉദയ് സ്യൂട്ട്സിൽ നടക്കും. 

ഇന്ത്യയിലെ ഏറ്റവും മികച്ച കലിഗ്രാഫര്‍ എന്ന് ഖ്യാതിനേടിയ അച്യുത് പാലവ്, പ്രൊഫ. സന്തോഷ് ക്ഷീര്‍സാഗര്‍ (ഡീന്‍, ജെ.ജെ. സ്കൂള്‍ ഒഫ് ആര്‍ട്സ്, മുംബൈ), ഉദയകുമാര്‍ (ഐ ഐ ടി, ഗോഹത്തി, രൂപയുടെ ചിഹ്നം -₹ ഡിസൈനര്‍), മുംബൈ ഐ ഐ ടി ഫാക്കൽറ്റി മേധാവി പ്രൊഫ. ജി.വി.ശ്രീകുമാര്‍ , സോഫിയ പോളിടെക്നിക് ഫാക്കൽറ്റി മേധാവി  കൽപേഷ് ഗോസാവി , ബാന്ദ്ര കോളേജ് ഓഫ് ആർക്കിടെക്ചർ വിസിറ്റിംഗ് ഫാക്കൽറ്റി അക്ഷയ തോംബ്രേ, ബാംഗ്ലൂരിലെ ഡിസൈനറും കലി ഗ്രഫറുമായ നിഖില്‍ അഫാലെ, ന്യൂഡൽഹിയിലെ പിക്ടോറിയൽ കലിഗ്രഫർ  ഖമര്‍ ഡാഗര്‍, വാരാണസി ബനാറസ് ഹിന്ദു സർവകലാശാലയിലെ പ്രൊഫസർ സുരേഷ് കെ.നായര്‍, മുംബൈയിലെ വിഷ്വലൈസറും കലിഗ്രഫറുമായ സുദീപ് ഗാന്ധി , ന്യൂഡൽഹിയിലെ കലിഗ്രഫി ട്യൂട്ടർ ഇങ്കു കുമാര്‍, പൂന സിഡാക്  അസോസിയേറ്റ് ഡയറക്ടർ മനോജ് ഗോപിനാഥ്, കലിഗ്രഫി രാജ്യാന്തര പുരസ്കാര ജേതാവ് നാരായണഭട്ടതിരി തുടങ്ങിയവരാണ് ദേശീയ കലോത്സവത്തിൽ അതിഥികളായി  എത്തുന്നത്.
ഡിസംബര്‍ 9 മുതല്‍ 14 വരെ ഒരു ഇന്ത്യന്‍ കലിഗ്രഫി പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷയിലുള്ള കലിഗ്രഫി രചനകള്‍ ഇതിലുണ്ടാകും. ശില്പശാല, പ്രഭാഷണം, ലൈവ് ഡെമോ, നൃത്തം, സംഗീതം എന്നിവയും ഒരുക്കിയിട്ടുണ്ട്. നൂറുകണക്കിന് കൈപ്പട കലാകാരൻമാർ കലോത്സവത്തിൽ പങ്കെടുക്കും.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ www.kachatathapa.com എന്ന വെബ്‌സൈറ്റില്‍ ഡിസംബര്‍ 5നു മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Readers Comment

Add a Comment