Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം ഹോട്ടൽ ബോബൻ റസിഡൻസിയിൽ ചേർന്നു. സമ്മേളനത്തിൽ പുതിയ ജോയിന്റ് ഡയറക്ടർ ഡോ. സിന്ധുവിന് സ്വീകരണം നൽകുകയും ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച ആയുർവേദ ഡോക്ടറിനുള്ള ചരക അവാർഡിന് അർഹനായ ഡോ. ഷർമദ്ഖാനെ അനുമോദിക്കുകയും ചെയ്തു.
ഗവ.ആയുർവേദ ഡോക്ടർമാർക്കും മോഡേൺ മെഡിസിൻ ഡോക്ടർ മാരുടെ ശമ്പള തുല്ല്യത അനുവദിക്കണമെന്നും, ആയുർവേദത്തെയും ആർദ്രം പദ്ധതിയിൽ ഉൽപ്പെടുത്തണമെന്നും ,അഡീഷണൽ ഡയറക്ടർ , ഡെപ്യൂട്ടി ഡി.എം.ഒ തസ്തികകൾ അനുവദിക്കണമെന്നും ,ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ഗവ.ആയുർവേദ സ്ഥാപനങ്ങൾ തുടങ്ങണമെന്നും സമ്മേളനം ആവശ്യപ്പെട്ടു . ഡോ.വി.ജെ സെബി ,ഡോ. ഷർമദ്ഖാൻ, ഡോ.ഷൈൻ ,ഡോ. പ്രവീൺ ജി.എസ്, ഡോ. ഷിജി വൽസൻ , ഡോ. ഷാജി ബോസ് ,ഡോ.ആനന്ദ് ,ഡോ.പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ഡോ. ഷാജി ബോസ് (പ്രസിഡന്റ്), ഡോ.ആനന്ദ് കെ.ജി (സെക്രട്ടറി), 'ഡോ.സ്മിതാ ഗണേഷ് (ട്ര ഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
28.01°C








