Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കാടുകളുടേയും, മലകളുടേയും നാശം കാരണം താളം തെറ്റിയ പ്രകൃതിയെ സംരക്ഷിക്കുന്നതിന് വേണ്ടി കൊച്ചിൻഷിപ്പ് യാർഡിലും മിയാവാക്കി വനം ഒരുക്കുന്നു. പ്രകൃതി സംരക്ഷണത്തിന് ലോക പ്രശസ്തമായ മിയാവാക്കി വനങ്ങൾ ഒരുക്കിയ വിജയത്തിന്റെ മാതൃക സ്വീകരിച്ച് കൊണ്ട് നേച്ചർ ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷൻ, കൾച്ചർ ഷോപ്പി, ഇൻവീസ് മൾട്ടിമീഡിയ എന്നിവർ സംയുക്തമായാണ് കൊച്ചിൻഷിപ്പ് യാർഡിലെ 6.5 സെന്റ് ഭൂമിയിൽ മിയാവാക്കി വനം രൂപകൽപ്പന ചെയ്യുന്നത്. വനനശീകരണവും , പ്രകൃതി നശീകരണവും കാരണം താളംതെറ്റിയ പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് മിയാവാക്കി കാടുകൾ വെച്ച് പിടിപ്പിക്കുന്നത്, പബ്ലിക്കായും, പ്രൈവറ്റായും കേരളത്തിൽ വെച്ച് പിടിപ്പിക്കുന്ന 17 മത്തെ മിയാവാക്കി വനമാണ് കൊച്ചിയിലേത്.
സാധാരണ നാട്ടിൻപ്രദേശത്ത് കാണപ്പെടുത്ത മാവ്, പ്ലാവ്, ആഞ്ഞിൽ , അയണി മരങ്ങൾ ഉൾപ്പെടെയുള്ളവയാണ് വനത്തിനായി നട്ടുപിടിപ്പിക്കുന്നത്. തുടർന്ന് ആദ്യത്തെ ആറ് മാസത്തെ പരിചരണം മാത്രമാണ് ഇതിന് ആവശ്യം. ഒരു വർഷം കൊണ്ട് മരങ്ങൾ 10 ഫീറ്റ് വളർച്ചയിൽ എത്തും. മൂന്ന് വർഷത്തെ സംരക്ഷണം കൊണ്ട് 10 വർഷത്തെവളർച്ച കൈവരിച്ച് മികച്ച വനമായി മാറും. തുടർന്ന് പക്ഷികളും മറ്റ് പ്രകൃതിയിൽ കാണുന്ന ജീവികൾക്ക് വേണ്ട ആവാസ സൗകര്യവും ഒരുക്കും. ഇൻവീസ് മൾട്ടീമീഡിയയുടെ നേതൃത്വത്തിൽ കേരളത്തിൽ ഒരുക്കുന്ന 000 മത്തെ മിയാവാക്കി വനമാണ് കൊച്ചി ഷിപ്പ് യാർഡിലേത്.
30.82°C








