Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:13 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം: കെ.എ.എസ്, ഐ.എ.എസ് പരീക്ഷകളില്‍ ആദ്യ തവണ തന്നെ മികച്ച വിജയം ആഗ്രഹിക്കുന്നവര്‍ക്കായി മത്സപരീക്ഷാ പരിശീലനരംഗത്തെ പ്രമുഖരായ യൂണിവേഴ്‌സല്‍ എഡ്യുടെക് കാമ്പസ്  സംയുക്തമായി സൗജന്യ സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഡിസംബര്‍ ഒന്ന് ഞായറാഴ്ച രാവിലെ 10.00 മുതല്‍ ഉച്ചവരെ തിരുവനന്തപുരം പ്രസ് ക്‌ളബിനു സമീപം മന്നം മെമ്മോറിയല്‍ നാഷണല്‍ ക്‌ളബില്‍ നടക്കുന്ന സെമിനാറില്‍ സിവില്‍ സര്‍വീസ് രംഗത്തെയും പരീക്ഷാ പരിശീലന രംഗത്തെയും പ്രമുഖരായ മുന്‍ ചീഫ് സെക്രട്ടറിയും ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാര്‍ ഐ.എ.എസ്, ഡോ. ടി.പി. ശ്രീനിവാസന്‍ ഐ.എഫ്.എസ്, ഭാഷാചരിത്രകാരന്‍ ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, കേരള സിവില്‍ സര്‍വീസ് അക്കാഡമി മുൻ കോ ഓഡിനേറ്റര്‍ പ്രൊഫ. പി.എം. രാജീവ്, വിദ്യാഭ്യാസ ഗവേഷകൻ പ്രൊഫ. ബി.എസ്. ഭാസി തുടങ്ങിയവര്‍ ക്‌ളാസുകള്‍ നയിക്കും

സെമിനാറിലേക്ക് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറു പേര്‍ക്ക് ഉന്നത മത്സരപരീക്ഷകളില്‍ മികച്ച റാങ്ക് നേടാന്‍ സഹായിക്കുന്ന സൂപ്പര്‍ ലേണിംഗ് സിസ്റ്റം, സക്‌സസ് വിഷ്വലൈസേഷന്‍ ടെക്‌നിക്‌സ് എന്നിവ ആധാരമാക്കിയുള്ള നവീന പരിശീലന പദ്ധതിയില്‍ 50 ശതമാനം ഫീസ് ഇളവോടെ പഠിക്കുവാന്‍ അവസരം ലഭിക്കും. യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ ആദ്യ അഞ്ച് റാങ്കുകള്‍ നേടിയവര്‍ക്ക് 75 ശതമാനം ഇളളവാണ് ലഭിക്കുക.

സൂപ്പര്‍ ലേണിംഗ് ലാബ്‌സ്, ഓണ്‍ലൈന്‍ കോഴ്‌സുകള്‍, ടെസ്റ്റ് സീരീസ്, 24 മണിക്കൂര്‍ റീഡിംഗ് റൂം, ശീതീകരിച്ച ക്‌ളാസ് മുറികള്‍, ലാന്‍ ബേസ്ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് വിഷ്വലൈസേഷന്‍ സെഷനുകള്‍ എന്നീ സൗകര്യങ്ങള്‍ ലഭിക്കും. സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 0471 4850827, 99464 22260 എന്നീ ഫോണ്‍ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

Readers Comment

Add a Comment