Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:05 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ജനങ്ങളെ അറിയിക്കുന്നതിനായി സംഘടിപ്പിക്കുന്ന 'ജനകീയം ഈ അതിജീവനം' ജില്ലാതല പൊതുജന സംഗമം ജൂലൈ 20ന്. എസ്.എം.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 11ന് നടക്കുന്ന പരിപാടി ദേവസ്വം - സഹകരണം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രളയ ദുരിതാശ്വാസത്തിനായി നിര്‍മിക്കുന്ന വീടുകളുടെ താക്കോല്‍ ദാനവും ദുരിതാശ്വാസ ധനസഹായ വിതരണവും ചടങ്ങില്‍ മന്ത്രി നിര്‍വഹിക്കും.

പ്രളയക്കെടുതിയില്‍ ജില്ലയില്‍ 3759 വീടുകളാണ് തകര്‍ന്നത്. ഇതില്‍ 3298 പേര്‍ക്ക് ഇതിനോടകം ധനസഹായം നല്‍കിക്കഴിഞ്ഞതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശേഷിക്കുന്നവര്‍ക്കുള്ള ധനസഹായ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. കൃഷി വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ വഴി ലഭിക്കാനുള്ള ധനസഹായ വിതരണവും ഉടന്‍ പൂര്‍ത്തിയാകും.

സമയബന്ധിതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന കാഴ്ചപ്പാടോടെയാണ് പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടക്കുന്നത്. ഭരണസുതാര്യത ഉറപ്പുവരുത്തി കാര്യക്ഷമമായും അതിവേഗത്തിലും ഓരോ പദ്ധതികളും പൂര്‍ത്തിയാകുകയാണെന്നും കളക്ടര്‍ പറഞ്ഞു.

20നു നടക്കുന്ന പൊതുജന സംഗമത്തില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലയില്‍നിന്നുള്ള എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Readers Comment

Add a Comment