Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:07 pm
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പോലീസ് ആസ്ഥാനത്തെ നവീകരിച്ച സോഷ്യല്‍ മീഡിയ സെല്ലിന്‍റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിച്ചു. സോഷ്യല്‍ മീഡിയയ്ക്ക് ആവശ്യമായ പുതിയ ആശയങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യുന്നതിനും ആവശ്യമായ ആധുനിക സജ്ജീകരണങ്ങളും സോഫ്റ്റ് വെയര്‍ സംവിധാനങ്ങളും നവീകരിച്ച സെല്ലില്‍ ക്രമീകരിച്ചിട്ടുണ്ട്.  വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ ബോധവല്‍കരിക്കുന്നതില്‍ കേരളാ പോലീസിന്‍റെ സോഷ്യല്‍ മീഡിയ സെല്‍ മുന്‍പന്തിയിലാണ്.  സോഷ്യല്‍ മീഡിയ സെല്‍ പരിപാലിക്കുന്ന കേരളാ പോലീസിന്‍റെ ഫെയ്സ്ബുക്ക് പേജ് സംസ്ഥാന പോലീസ് സേനകളുടെ ഫെയ്സ്ബുക്ക് പേജുകളില്‍ മുന്‍നിരയിലാണുള്ളത്.  

സോഷ്യല്‍ മീഡിയ സെല്‍ പുറത്തിറക്കിയ ടിക് ടോക് വീഡിയോയില്‍ അഭിനയിച്ച അഞ്ചു കുട്ടികള്‍ക്ക് സംസ്ഥാന പോലീസ് മേധാവി സ്മരണിക സമ്മാനിച്ചു. എ.ഡി.ജി.പിമാരായ ഡോ.ബി സന്ധ്യ, മനോജ് എബ്രഹാം, ഐ.ജി എസ്.ശ്രീജിത്ത്, ഡി.ഐ.ജി  സി നാഗരാജു എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. 

Readers Comment

Add a Comment