Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:30 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലം: അസ്ഥിരോഗ ചികിത്സയില്‍ സമ്പൂര്‍ണ ചികിത്സാ സൗകര്യങ്ങളോടെ മികവിന്റെ കേന്ദ്രമെന്ന നിലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്വയിലോണ്‍ ഓര്‍ത്തോ കെയര്‍ (ക്യു.ഒ.സി) നവംബര്‍ 24 രാവിലെ 10.30 ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കൊല്ലത്തിന് സമര്‍പ്പിക്കും. അസ്ഥികളുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങള്‍ക്കും തകരാറുകള്‍ക്കും വൈകല്യങ്ങള്‍ക്കുമുള്ള അതിസങ്കീര്‍ണ സര്‍ജറികള്‍ ഉള്‍പ്പെടെ രാജ്യാന്തര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങളുമായാണ് ക്യു.ഒ.സിയുടെ തുടക്കം.

കാല്‍മുട്ട്- സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളിലും റിവിഷന്‍ സര്‍ജറികളിലും അപകടങ്ങളിലും മറ്റും അസ്ഥികള്‍ക്കു സംഭവിക്കുന്ന ഗുരുതരമായ തകരാറുകള്‍ക്കുള്ള ട്രോമാ സര്‍ജറികളിലും വൈദഗ്ദ്ധ്യവും ദീര്‍ഘപരിചയ സമ്പത്തും നേടിയ പ്രമുഖ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. സഞ്ജീവ് ഭാസ്‌കറുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ക്യു.ഒ.സി, അസ്ഥിരോഗ ചികിത്സയിലും സര്‍ജറികളിലും വിദഗ്ദ്ധരായ ഒരു സംഘം പ്രമുഖ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പു നല്‍കുന്നു. ശസ്ത്രക്രിയകള്‍ക്കായി ആശുപത്രിവാസം തീര്‍ത്തും ഒഴിവാക്കി, സര്‍ജറി ദിവസം തന്നെ വീട്ടിലേക്കു മടങ്ങാവുന്ന അത്യാധുനിക മിനിമലി ഇന്‍വേസീവ് ഓര്‍ത്തോപീഡിക് സര്‍ജറികളാണ് ക്യു.ഒ.സി നല്‍കുന്ന പ്രധാന സേവനങ്ങളിലൊന്ന്.

പ്രൈമറി ആന്‍ഡ് റിവിഷന്‍ സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കു പുറമെ,  കാല്‍മുട്ട്- ഷോൾഡർ  ആര്‍ത്രോസ്‌കോപ്പിക് കീഹോള്‍ സര്‍ജറികള്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍, ഓര്‍ത്തോപീഡിക് റീഹാബിലറ്റേഷന്‍ & ഫിസിയോതെറാപ്പി, കഴുത്ത്, നട്ടെല്ല്, പുറംഭാഗം എന്നിവിടങ്ങളിലെ വേദന നിയന്ത്രിക്കാനുള്ള ചികിത്സകള്‍, ഷോള്‍ഡര്‍, ആം, എല്‍ബോ, റിസ്റ്റ് & ഹാന്‍ഡ് ക്‌ളിനിക്, അതിസങ്കീര്‍ണ ട്രോമാ സര്‍ജറികള്‍ എന്നീ സേവനങ്ങളും കുറഞ്ഞ നിരക്കില്‍ ക്യു.ഒ.സി ഉറപ്പു നല്‍കുന്നു.

ഹൈ ടെക് ഓപ്പറേഷന്‍ തിയേറ്ററുകള്‍, അത്യാധുനിക ഫിസിയോതെറാപ്പി യൂണിറ്റ്, പോളി ക്‌ളിനിക്, ഫാര്‍മസി, ആധുനിക പരിശോധനാ ലബോറട്ടറി, നവീന ഡിജിറ്റല്‍ എക്‌സ്‌റേ എന്നീ സൗകര്യങ്ങളോടെ ആരംഭിക്കുന്ന ക്യു.ഒ.സിയുടെ സമര്‍പ്പണത്തോട് അനുബന്ധിച്ച് രോഗികള്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ തിരഞ്ഞെടുക്കാവുന്ന സര്‍ജറി പാക്കേജുകളും, മറ്റ് ആനുകൂല്യ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുള്ളതായി ചീഫ് കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. സഞ്ജീവ് ഭാസ്‌കര്‍ അറിയിച്ചു.

ഞായറാഴ്ച രാവിലെ 10.30 ന് വെണ്ടര്‍മുക്കിലെ ക്യു.ഒ.സി കാമ്പസില്‍ നടക്കുന്ന സമര്‍പ്പണ ചടങ്ങില്‍ എ. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിക്കും.കൊല്ലം പ്രസ് ക്ലബ്ബിൽ നടത്തിയ  പത്ര സമ്മേളനത്തിൽ ക്വയിലോണ്‍ ഓര്‍ത്തോകെയർ   ചീഫ് കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക്‌ സർജൻ ഡോ .സഞ്ജീവ് ഭാസ്‌ക്കർ ,മാനേജ്മെന്റ്   പ്രതിനിധികളായ പ്രവീൺ എസ് ദേവ്, പ്രസീദ് എസ് ദേവ് എന്നിവരും പങ്കെടുത്തു .

 

Readers Comment

Add a Comment