Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:31 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലം: അസ്ഥിരോഗ ചികിത്സയില്‍ അതിസങ്കീര്‍ണ സര്‍ജറികള്‍ ഉള്‍പ്പെടെ വിവിധ അസ്ഥിരോഗങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും സമ്പൂര്‍ണ ചികിത്സാ സൗകര്യങ്ങളുമായി പ്രവര്‍ത്തനമാരംഭിക്കുന്ന ക്വയിലോണ്‍ ഓര്‍ത്തോ കെയര്‍ (ക്യു.ഒ.സി) നവംബര്‍ 24 ഞായറാഴ്ച രാവിലെ 10.30 ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കൊല്ലത്തിന് സമര്‍പ്പിക്കും. ചടങ്ങില്‍ എ. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. അസ്ഥികളുമായി ബന്ധപ്പെട്ട വിദഗ്ദ്ധ സര്‍ജറികള്‍ക്കും ആധുനിക ചികിത്സകള്‍ക്കും കൊച്ചി ഉള്‍പ്പെടെ മറ്റു നഗരങ്ങളെ ആശ്രയിക്കേണ്ടിവന്നിരുന്ന കൊല്ലം നിവാസികള്‍ക്ക്, രാജ്യാന്തര നിലവാരമുള്ള മികച്ച ചികിത്സ സ്വന്തം നാട്ടില്‍ത്തന്നെ കുറഞ്ഞ നിരക്കില്‍ സ്വീകരിക്കാനുള്ള അവസരമാണ് ക്യു.ഒ.സിയുടെ വരവോടെ ലഭിക്കുക.

കാല്‍മുട്ട്- സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളിലും, അപകടങ്ങളിലും മറ്റും അസ്ഥികള്‍ക്കു സംഭവിക്കുന്ന ഗുരുതരമായ തകരാറുകളുടെ അടിയന്തര സര്‍ജറികളിലും, റിവിഷന്‍ സര്‍ജറികളും കേരളത്തിലെ തന്നെ ഏറ്റവും പ്രമുഖനും പരിചയസമ്പന്നനുമായാ ഡോ. സഞ്ജീവ് ഭാസ്‌കറിന്റെ നേതൃത്വത്തിലാണ് അത്യാധുനിക ചികിത്സാ, ശസ്ത്രക്രിയാ സൗകര്യങ്ങളുമായി കൊല്ലം വെണ്ടര്‍മുക്കില്‍ ക്യു.ഒ.സി യാഥ്യാത്ഥ്യമാകുന്നത്. കേരളത്തിലെ വിവിധ ഗവ. മെഡിക്കല്‍ കോളേജുകളില്‍ ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവിയും, സ്വകാര്യമേഖലയിലെ പ്രമുഖ ചികിത്സാകേന്ദ്രങ്ങളില്‍ കണ്‍സള്‍ട്ടന്റ് സര്‍ജനുമായി പ്രശസ്തി നേടിയ ഡോ. വി.കെ. ഭാസ്‌കരന്റെ വൈദഗ്ദ്ധ്യത്തിന്റെയും കൈപ്പുണ്യത്തിന്റെയും തുടര്‍ച്ചയായാണ് അദ്ദേഹത്തിന്റെ പുത്രനായ ഡോ. സഞ്ജീവ് ഭാസ്‌കര്‍ സാരഥിയായി ക്യു.ഒ.സിയുടെ തുടക്കം.

ആശുപത്രിവാസം പൂര്‍ണമായും ഒഴിവാക്കുന്നതും, രോഗിക്ക് ശസ്ത്രക്രിയാ ദിവസംതന്നെ വീട്ടിലേക്കു മടങ്ങാന്‍ സാഹചര്യമൊരുക്കുന്നതുമായ മിനിമലി ഇന്‍വേസീവ് ഓര്‍ത്തോപീഡിക് സര്‍ജറികള്‍ നിര്‍വഹിക്കാന്‍ സൗകര്യമുള്ള അത്യാധുനിക ഓപ്പറേഷന്‍ തിയേറ്ററുകളും, വിദഗ്ദ്ധ സര്‍ജന്മാരുടെ സേവനവുമാണ് ക്യു.ഒ.സിയുടെ ഏറ്റവും വലിയ പിന്‍ബലം. ഇതിനു പുറമെ, പ്രൈമറി ആന്‍ഡ് റിവിഷന്‍ സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍, കാല്‍മുട്ട്- ഷോൾഡർ  ആര്‍ത്രോസ്‌കോപ്പിക് കീഹോള്‍ സര്‍ജറികള്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍, ഓര്‍ത്തോപീഡിക് റീഹാബിലറ്റേഷന്‍ & ഫിസിയോതെറാപ്പി, കഴുത്ത്, നട്ടെല്ല്, പുറംഭാഗം എന്നിവിടങ്ങളിലെ വേദന നിയന്ത്രിക്കാനുള്ള ചികിത്സകള്‍, ഷോള്‍ഡര്‍, ആം, എല്‍ബോ, റിസ്റ്റ് & ഹാന്‍ഡ് ക്‌ളിനിക്, അതിസങ്കീര്‍ണ ട്രോമാ സര്‍ജറികള്‍ എന്നിവയാണ് ക്യു.ഒ.സി ഉറപ്പാക്കുന്ന മറ്റ് ചികിത്സാ സേവനങ്ങള്‍.


ദേശീയ ശ്രദ്ധ നേടിയ ആര്‍ത്രോപ്‌ളാസ്റ്റി വിദഗദ്ധനും, കേരളത്തിലെ അറിയപ്പെടുന്ന റുമറ്റോളജിസ്റ്റുകളില്‍ പ്രമുഖനും, സ്‌പോര്‍ട്‌സ് മെഡിസിന്‍ വിദഗ്ദ്ധനുമായ ഡോ. സഞ്ജീവ് ഭാസ്‌കറുടെ നേതൃത്വത്തില്‍ അസ്ഥിരോഗ ചികിത്സയിലും ശസ്ത്രക്രിയകളിലും ഏറ്റവും വൈദഗ്ദ്ധ്യവും പരിചയസമ്പത്തും നേടിയ ഒരു സംഘം ഡോക്ടര്‍മാരുടെ സമര്‍പ്പിത സേവനം ക്യു.ഒ.സിയെ അസ്ഥിരോഗങ്ങളുടെ സമ്പൂര്‍ണ ചികിത്സയില്‍ ദക്ഷിണ കേരളത്തിന്റെ തലസ്ഥാനമാക്കി മാറ്റും.

ഹൈ ടെക് ഓപ്പറേഷന്‍ തിയേറ്ററുകള്‍ക്കു പുറമെ, അത്യാധുനിക ഫിസിയോതെറാപ്പി യൂണിറ്റ്, പോളി ക്‌ളിനിക്, ഫാര്‍മസി, ആധുനിക പരിശോധനാ ലബോറട്ടറി, നവീന ഡിജിറ്റല്‍ എക്‌സ്‌റേ എന്നീ സൗകര്യങ്ങളും ക്യു.ഒ.സി കൊല്ലത്തിനു സമര്‍പ്പിക്കുന്നു. ക്യു.ഒ.സി സമര്‍പ്പണത്തോട് അനുബന്ധിച്ച് രോഗികള്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ തിരഞ്ഞെടുക്കാവുന്ന സര്‍ജറി പാക്കേജുകളും, മറ്റ് ആനുകൂല്യ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുള്ളതായി ചീഫ് കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. സഞ്ജീവ് ഭാസ്‌കര്‍ അറിയിച്ചു.

Readers Comment

Add a Comment