Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:01 pm
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിദ്യാഭ്യാസത്തിലും ജീവിതത്തിലും എ പ്ലസ് കരസ്ഥമാക്കുന്ന തലമുറയെ സൃഷ്ടിക്കലാണ് പൊതു വിദ്യാഭ്യാസയജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. തിരുവനന്തപുരം കാട്ടാക്കടയെ പൊതുവിദ്യാഭ്യാസ രംഗത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ മണ്ഡലമായി പ്രഖ്യാപിക്കുന്ന ചടങ്ങ് പ്ലാവൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് ഗുണപ്രദമാകുന്ന നിലയില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മറ്റ് മണ്ഡലങ്ങള്‍ക്ക് കാട്ടാക്കട മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.

മൂന്നുകോടി രൂപ എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് നവീകരിക്കുന്ന പ്ലാവൂര്‍ സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു. കുട്ടികളുടെ ശാസ്ത്രസാങ്കേതിക കഴിവുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച അടല്‍ ടിങ്കറിങ് ലാബിന്റെ ഉദ്ഘാടനം ഐ.ബി. സതീഷ് എം.എല്‍.എ നിര്‍വഹിച്ചു.

ഐ.ബി സതീഷ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ആര്‍. രമകുമാരി, കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്. അജിത,  വൈസ് പ്രസിഡന്റ് കെ. ശരത്ചന്ദ്രന്‍ നായര്‍, ജനപ്രതിനിധികള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. മനോജ് കുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ ജവാദ്.എസ് എന്നിവര്‍ പങ്കെടുത്തു.

Readers Comment

Add a Comment