Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികളുടെ വ്യത്യസ്തമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനും ഡിഫറന്റ് ആര്‍ട്സ് സെന്റര്‍ ഉപകരിക്കുമെന്ന് ഗവര്‍ണര്‍ പി.സതാശിവം പറഞ്ഞു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് കലാവതരണം നടത്തുന്നതിനായി മാജിക് അക്കാദമിയും കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ഡിഫറന്റ് ആര്‍ട്സ് സെന്ററിന്റെ ഒന്നാം വേദി - ഇന്ത്യാ ഫോര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കുട്ടികള്‍ സമൂഹത്തില്‍ നിന്നും അകന്നു നില്‍ക്കേണ്ടവരല്ല. ഭിന്നശേഷിക്കുട്ടികളുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കാന്‍ ഒരിടം നല്‍കിയത് മഹത്തരമായ ഒരു പ്രവര്‍ത്തനമാണ്. അത്ഭുതപ്പെടുത്തുന്ന ഇന്ദ്രജാലം പോലെ ഇവരുടെ ജീവിതത്തിന് പുതിയ തലങ്ങള്‍ നല്‍കുവാന്‍ ഡിഫറന്റ് ആര്‍ട്‌സ് സെന്ററിന് കഴിയും. കൂടാതെ ഭിന്നമായ കഴിവുകളുള്ള ഈ കുട്ടികള്‍ക്ക് പ്രത്യേക പാഠ്യക്രമം ഉള്‍പ്പെടുത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാജിക് അക്കാദമി രക്ഷാധികാരി അടൂര്‍ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് ഡോ.ബിജു പ്രഭാകര്‍ ഐ.എ.എസ്, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍, മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അനുയാത്രാ അംബാസഡേഴ്സും മാതാ പേരാമ്പ്രയിലെ കലാകാരന്മാരും ചേര്‍ന്ന് നയിച്ച ദേശീയോദ്ഗ്രഥന സന്ദേശം പ്രചരിപ്പിക്കുന്ന ജയ്ഹിന്ദ് പരിപാടിയും അരങ്ങേറി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഏടുകള്‍ കൂട്ടിയിണക്കിയ ദൃശ്യാവിഷ്‌കാരമായിരുന്നു ജയ്ഹിന്ദ്.
മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ദേശീയോദ്ഗ്രഥന സന്ദേശം പ്രചരിപ്പിക്കുന്ന നാടകാവതരണത്തിനായാണ് ഈ വേദി സജ്ജീകരിച്ചിരിക്കുന്നത്. ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ചെങ്കോട്ടയുടെ മാതൃകയില്‍ 105 അടി നീളത്തിലും 30 അടി ഉയരത്തിലുമാണ് ഇന്ത്യാ ഫോര്‍ട്ട് നിര്‍മിച്ചിട്ടുള്ളത്. സംഗീതം, ചിത്രരചന, നൃത്തം, അഭിനയം, മറ്റ് കലകള്‍ എന്നിവ അവതരിപ്പിക്കുന്നതിനാണ് മറ്റു വേദികള്‍. കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനും വേദി ഒരുക്കിയിട്ടുണ്ട്.
ടാലന്റ് ഡിസ്‌പ്ലേ പ്രോഗ്രാമിലൂടെയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കുന്ന 100 കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ നല്‍കി പെര്‍ഫോര്‍മന്‍സിനുള്ള അവസരം നല്‍കും. നൃത്തം, സംഗീതം, ചിത്രരചന, കരകൗശല നിര്‍മാണം തുടങ്ങിയ നിരവധി മേഖകളില്‍ കഴിവു വികസിപ്പിച്ച് കലാവതരണത്തിനുള്ള വേദി നല്‍കുന്നതിനോടൊപ്പം ഇവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള സൗകര്യവുമുണ്ടായിരിക്കും. ലോകത്താദ്യമായാണ് ഭിന്നശേഷിക്കാര്‍ക്ക് ഇത്തരമൊരു സെന്റര്‍ ഒരുങ്ങുന്നത്. ഡിഫറന്റ് ആര്‍ട്സ് സെന്റര്‍ ഒക്ടോബര്‍ 31ന് സമര്‍പ്പിക്കും
30.82°C








