Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആര്‍ദ്രം ജനകീയ കാമ്പയനിലൂടെ പൊതുജനാരോഗ്യ രംഗത്ത് ഒരു ബദല്‍ കേരള മാതൃകയാകാന്‍ പോകുകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍.തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 വ്യത്യസ്തവകുപ്പുകളുടെ ഏകോപനത്തിലൂടെയുള്ള ആര്‍ദ്രം കാമ്പയിന്‍ വലിയ വിജയം കൈവരിക്കും. ആരോഗ്യമുള്ള ജനതയെ ജനപങ്കാളിത്തത്തോടെ ഉറപ്പ് വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ശക്തമായ ഇടപെടലാണ് ആരോഗ്യ മേഖല നടത്തി വരുന്നത്. നവകേരള സൃഷ്ടിയില്‍ പ്രധാന പങ്കാണ് ആരോഗ്യ മേഖലയ്ക്കുള്ളതെന്നും മന്ത്രി എ.സി. മൊയ്തീന്‍ വ്യക്തമാക്കി. 

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി രോഗികളുടെ എണ്ണം കുറയ്ക്കുകയാണ് ആര്‍ദ്രം ജനകീയ കാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ മേഖലയില്‍ അത്ഭുതകരമായ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ചാണ് ആരോഗ്യ വകുപ്പ് ആര്‍ദ്രം പദ്ധതി യാഥാര്‍ത്ഥ്യമാക്കി വരുന്നത്. ജനങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ മികച്ച ചികിത്സാ സൗകര്യങ്ങളാണ് ഒരുക്കി വരുന്നത്. ജീവിതശൈലീ രോഗങ്ങളാണ് ഇന്നഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. ഇത് തുടക്കത്തിലേ കണ്ടുപിടിച്ച് ചികിത്സിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ വലിയ പ്രയോജനം ചെയ്യും. ജീവിതശൈലീ രോഗങ്ങള്‍ കണ്ടുപിടിച്ച് ചികിത്സിക്കാനുള്ള സംവിധാനങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ആശുപത്രികളില്‍ ഒരുക്കിയിട്ടുണ്ട്. ഇതെല്ലാം ഫലപ്രാപ്തിയിലെത്തുമ്പോള്‍ ആശുപത്രിയില്‍ കിടന്ന് ചികിത്സിക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കാനാകുമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
ആശുപത്രികളെ രോഗീസൗഹൃദമാക്കുക, സര്‍ക്കാര്‍ ആശുപത്രികളെ ആധുനികവത്ക്കരിക്കുക, ചികിത്സാ ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആര്‍ദ്രം മിഷന്‍ രൂപീകരിച്ചത്. ജി.ഡി.പി.യുടെ ഒരു ശതമാനമാണ് ആരോഗ്യ മേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്. എങ്കിലും ജനകീയ പങ്കാളിത്തത്തോടെ വലിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ 55 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചിട്ടുണ്ട്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനങ്ങളും കേരളത്തിലാണെന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
ആരോഗ്യ മേഖലയിലെ വളര്‍ച്ചയിലൂടെ പാവപ്പെട്ട ആളുകള്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കുന്നതായി മുഖ്യാതിഥിയായ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.

Readers Comment

Add a Comment