Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:16 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലം: മൂന്നു ദിവസം കൊല്ലത്തിന്റെ അരങ്ങില്‍ നൃത്തവിസ്മയങ്ങളുടെ പുതിയ ആസ്വാദനാനുഭവം പകര്‍ന്ന ത്രിനേത്ര ദേശീയ നൃത്ത, സംഗീതോത്സവത്തിന് തിരശ്ശീല വീണു. നഗരം ഇതുവരെ സാക്ഷ്യംവഹിച്ചിട്ടില്ലാത്ത നടനലാവണ്യം കൊണ്ട് ഒഡീസിയിലും കഥകിലും ഭരതനാട്യത്തിലും രാജ്യാന്തരപ്രശസ്തരായ നര്‍ത്തകര്‍ വിടര്‍ത്തിയ ചാരുമുദ്രകളില്‍ മയങ്ങിനിന്ന രാത്രികള്‍ ബാക്കിവച്ചത്, ഭാരതീയസംസ്‌കൃതിയുടെ സമ്പന്നതയും, ഒരു വര്‍ഷത്തിനപ്പുറം എത്താനിരിക്കുന്ന ത്രിനേത്ര- ഏഴാം വാര്‍ഷികത്തിലെ റെയിന്‍ബോ എഡിഷനു വേണ്ടിയുള്ള കാത്തിരിപ്പും.

കലയുടെ മാത്രമല്ല, കാരുണ്യത്തിന്റെ കൂടി സ്‌നേഹാനുഭവം പങ്കുവച്ച്, സേവ് കിഡ്‌നി ഫൗണ്ടേഷന്റെ കൂടി സഹകരണത്തോടെ സംഘടിപ്പിച്ച ത്രിനേത്ര നാഷണല്‍ ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍- ആറാമത് എഡിഷനിലൂടെ നൃത്തോത്സവത്തിന്റെ മുഖ്യ സംഘാടകരായ നീലമന സിസ്‌റ്റേഴ്‌സ് കൊല്ലത്തിനു നല്‍കുന്നത് മഹത്തരമായ സംഭാവനയാണെന്ന് നൃത്തോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മേയര്‍ അഡ്വ. എന്‍. രാജേന്ദ്രബാബു പറഞ്ഞു. വൃക്ക രോഗികള്‍ക്കു വേണ്ടിയുള്ള ജീവകാരുണ്യ പദ്ധതികള്‍ക്ക് രൂപം നല്‍കിയതിലൂടെ സേവ് കിഡ്‌നി ഫൗണ്ടേഷനും, സാരഥികളായ ഡോ. എന്‍.എന്‍. മുരളി, ഡോ. പ്രവീണ്‍ നമ്പൂതിരി എന്നിവരും സാമൂഹികപ്രതിബദ്ധതയ്ക്ക് പുതിയ മാതൃക രചിക്കുന്നതായും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാടിന് ചെമ്പൈ നല്‍കിയ സംഗീത പാരമ്പര്യം പോലെ, തിരുവനന്തപുരത്തിന് സൂര്യ നൃത്ത- സംഗീതോത്സവം നല്‍കുന്ന അന്താരാഷ്ട്ര മേല്‍വിലാസം പോലെ കലാരംഗത്ത് കൊല്ലത്തിന്റെ സംഭാവനയായി ത്രിനേത്ര നൃത്ത- സംഗീതോത്സവം മാറിക്കഴിഞ്ഞതായി നൃത്തോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ സംസ്ഥാന ഫിഷറീസ് ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പു മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. പദ്മശ്രീ അരുണ മൊഹന്തി, നന്ദിനി മേത്ത, മുരളി മോഹന്‍, പാര്‍വതി മേനോന്‍. ഷിജിത് നമ്പ്യാര്‍ തുടങ്ങി ഇന്ത്യന്‍ തനതു ശാസ്ത്രീയ നൃത്തശാഖയിലെ അപൂര്‍വ പ്രതിഭകളാണ് മൂന്നു ദിവസം നീണ്ട നൃത്തോത്സവത്തെ അവിസ്മരണീയാനുഭവമാക്കിയത്.

ഭാരതീയ പൈതൃകത്തിനും സംസ്‌കൃതിക്കും ഒഡീസി, കഥക്, ഭരതനാട്യം തുടങ്ങിയ നൃത്തരൂപങ്ങള്‍ നല്‍കിയ സംഭാവനകള്‍ പുതിയ തലമുറയെ പരിചയപ്പെടുത്തുന്നതിനും, ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണത്തിനുമായി സംഘടിപ്പിക്കപ്പെടുന്ന ത്രിനേത്ര ദേശീയ നൃത്ത- സംഗീതോത്സവത്തിന്റെ സംഘാടകര്‍ നീലമന സിസ്‌റ്റേഴ്‌സ്, നാട്യപ്രിയ ഡാന്‍സ് അക്കാഡമി, സേവ് കിഡ്‌നി ഫൗണ്ടേഷന്‍ എന്നിവരാണ്. അഞ്ചു വര്‍ഷംകൊണ്ടുതന്നെ രാജ്യത്തെ പ്രമുഖ നൃത്തോത്സവങ്ങളുടെ നിരയില്‍ ഇടംപിടിച്ച ത്രിനേത്ര ഡാന്‍ഡ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവലിന് രാജ്യാന്തര മേല്‍വിലാസം നല്‍കുന്നതായിരുന്നു, കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ആറാം പതിപ്പിന്റെ അരങ്ങുകള്‍.

ഓരോ ദിവസവും ആസ്വാദനകൗതുകത്തിന്റെ വിടര്‍ന്ന കണ്ണുകളുമായി സോപാനം ഓഡിറ്റോറിയത്തിലെത്തിയ സമ്പന്നസദസ്സ് ഇനി കാത്തിരിക്കുന്നത്, ഏഴാം വര്‍ഷത്തില്‍ സപ്തവര്‍ണചാരുതയോടെ അരങ്ങേറാനിരിക്കുന്ന ത്രിനേത്ര ഡാന്‍സ് ഫെസ്റ്റിവലിന്റെ റെയിന്‍ബൊ എഡിഷനു വേണ്ടി.

Readers Comment

Add a Comment