Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:30 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പരിപാടികളിലൊന്നായ ആര്‍ദ്രം മിഷന്‍ കൂടുതല്‍ ജനകീയമായും വിപുലമായ പരിപാടികളോടെയും ബഹുജനങ്ങളിലെത്തിക്കാന്‍ ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ആര്‍ദ്രം ജനകീയ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ. കൃഷ്ണന്‍ കുട്ടി, എ.സി. മൊയ്തീന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യാതിഥികളാകും. വി.എസ്. ശിവകുമാര്‍ എം.എല്‍.എ., ഡോ. ശശി തരൂര്‍ എം.പി., നഗരസഭ മേയര്‍ കെ. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും സഹകരണത്തോടെയാണ് രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ജനകീയ കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ക്കും ജീവിതശൈലീ രോഗങ്ങള്‍ക്കും എതിരായ ശക്തമായ മുന്നേറ്റമാകും ഈ ജനകീയ കാമ്പയിന്‍. ആര്‍ദ്രം മിഷന്റെ ഭാഗമായി സേവന നിലവാരം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തി ആശുപത്രികളെ ജനസൗഹൃദ കേന്ദ്രങ്ങളാക്കി വരികയാണ്. ഇതുകൂടാതെ ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ പിന്തുടരുക, ആരോഗ്യകരമായ ശീലങ്ങളും ജീവിതശൈലിയും വളര്‍ത്തിയെടുക്കുക, ഓരോ വ്യക്തിയുടേയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകള്‍ ഉണ്ടാക്കുക എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യം. രോഗ പ്രതിരോധവും ആരോഗ്യ പ്രോത്സാഹനവും നല്ല ആരോഗ്യ ശീലങ്ങളും, ആരോഗ്യകരമായ ഭക്ഷണം, വ്യായാമവും പ്രവര്‍ത്തനങ്ങളും, മദ്യം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം അവയുടെ ആസക്തി ഇല്ലാതാക്കുക, ശുചിത്വവും മാലിന്യ നിര്‍മാര്‍ജനവും എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ആര്‍ദ്രം ജനകീയ കാമ്പയിനിലൂടെ ഊന്നല്‍ നല്‍കുന്നു. ആര്‍ദ്രം ജനകീയ കാമ്പയിന്‍ വലിയ വിജയമാകാന്‍ എല്ലാവരുടേയും സഹകരണം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.

Readers Comment

Add a Comment