Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:30 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്കു ശാശ്വത പരിഹാരം ഉറപ്പാക്കുന്ന ഇടമൺ- കൊച്ചി പവർ ഹൈവേ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്യും. അടൂർ ഗ്രീൻ വാലി ഓഡിറ്റോറിയത്തിൽ നാളെ വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. വൈദ്യുതി മന്ത്രി എം.എം മണി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. വനം മന്ത്രി അഡ്വ.കെ.രാജു, ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പട്ടികജാതി പട്ടികവർഗ മന്ത്രി എ.കെ ബാലൻ, ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ ചിറ്റയം ഗോപകുമാർ, മാത്യു ടി തോമസ്, എം.കെ മുനീർ, കെ.ബി ഗണേഷ് കുമാർ, ഒ.രാജഗോപാൽ, രാജു ഏബ്രഹാം, വീണാ ജോർജ്, കെ.യു ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാ ദേവി, ജില്ലാ കളക്ടർ പി.ബി നൂഹ്, അടൂർ മുൻസിപ്പൽ ചെയർപേഴ്‌സൺ ഷൈനി ബോബി, തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങൾ, പവർഗ്രിഡ് ഉദ്യോഗസ്ഥർ, കെ.ഇ.സി ഇന്റർനാഷണൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. വൈദ്യുതി വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് പദ്ധതി റിപ്പോർട്ട് അവതരിപ്പിക്കും.

Readers Comment

Add a Comment