Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:31 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭാരതീയ ചികിത്സാ വകുപ്പിൽ സ്പെഷ്യാലിറ്റി കേഡർ നടപ്പിലാക്കണം എന്ന് കേരള സ്റ്റേറ്റ് ഗവർമെന്റ് ആയുർവേദ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസേഴ്സ്  അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. അഷ്ടാംഗ സ്പെഷ്യാലിറ്റി എന്ന സർക്കാർ നയം നടപ്പിലാക്കി എല്ലാ ജില്ലാ, താലൂക്ക്ആയുർവേദ ആശുപത്രികളിലും നിലവിലുള്ള സ്പെഷ്യലിസ്റ്റ് തസ്തികകളെ  പുതിയ സ്പെഷ്യാലിറ്റികളാക്കി സ്ത്രീരോഗം, ബാലചികിത്സ എന്നിവ ആരംഭിക്കണം എന്നും സമ്മേളനം അവശ്യപെട്ടു. ശാസ്ത്ര സെമിനാറിന്റെയും, സംഘടനയുടെ പുതിയ  വെബ്സൈറ്റിന്റെയും ഉദ്ഘാടനം  വി എസ് ശിവകുമാർ എം.എൽ.എ നിർവഹിച്ചു. 

 പൊതുസമ്മേളനം ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ്ഡയറക്ടർ  ഡോ.അനിൽകുമാർ ഉദ്ഘാടനംചെയ്തു. ഭാരതീയ  ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റോബർട്ട് രാജ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ.രാജു തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ശാസ്ത്ര സെമിനാറിന്റെ  ഭാഗമായി ഡോ.ടി.എസ് ജയൻ,  ഡോ.ശ്രീജ സുകേശൻ, ഡോ. പാവന എന്നിവർ ക്ലാസെടുത്തു.

Readers Comment

Add a Comment