Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:30 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എക്സൈസ് വകുപ്പിലെ വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായുള്ള ലഹരി വിമുക്ത സന്ദേശമടങ്ങിയ ബാഡ്ജ് വിതരണത്തിന്റെ തിരുവനന്തപുരം ജില്ലാതല ഉത്ഘാടനം തിരുവനന്തപുരം കമലേശ്വരം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു.തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ.എസ്.മുഹമ്മദ് ഉബൈദ് സ്കൂൾ അസംബ്ലിയിൽ വച്ച് ചടങ്ങ് ഉത്ഘാടനം ചെയ്തു സംസാരിച്ചു.തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.റ്റി. അനികുമാർ കുട്ടികൾക്ക് ലഹരിവിമുക്ത സന്ദേശം നൽകി, ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി കുട്ടികളോട് സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീ വി.മധുക്കുട്ടൻ സ്വാഗതപ്രസംഗം നടത്തിയ ചടങ്ങിൽ സ്കൂൾ ലീഡർ ശ്രീ ദിലീപ് നന്ദിപ്രകാശനം നടത്തി. ചടങ്ങിൽ എക്സൈസ് ഇൻസ്പെക്ടർ ശ്രീ.ജി.കൃഷ്ണകുമാർ,ഹെഡ്മിസ്ട്രസ് ശ്രീ.ലോല.എസ്സ്, പി.ടി.എ  പ്രസിഡന്റ് ശ്രീ.മുഹമ്മദ് ബഷീർ, വൈസ് പ്രസിഡന്റ്ശ്രീ. കുമാർ എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിൽ രണ്ടു ലക്ഷം കുട്ടികൾക്ക് ബാഡ്ജ് വിതരണം ചെയ്തു.ഓരോ സ്കൂളിലും ചുമതലയുള്ള എക്‌സൈസ് ഉദ്യോഗസ്ഥർ പങ്കെടുത്തു

Readers Comment

Add a Comment