Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:07 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള വനിതാ കമ്മീഷന്റെ മീഡിയ മോണിറ്ററിംഗ് സെൽ പ്രവർത്തനങ്ങളുടെ ഭാഗമായി നവംബർ 26 ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ വനിതാ മാധ്യമ പ്രവർത്തകർക്കായി ഒരു ശില്പശാല സംഘടിപ്പിക്കുന്നു.  ഇലക്ട്രോണിക്-അച്ചടി മാധ്യമങ്ങളിലെ പ്രമുഖ വനിതകൾ ഉൾപ്പെടെ കേരളത്തിലെ മുഴുവൻ വനിതാ മാധ്യമ പ്രവർത്തകരെയും ക്ഷണിക്കുന്നു. പരിപാടി ബഹുമാനപ്പെട്ട എം എൽ എ വീണാ ജോർജ്ജ്  ഉദ്ഘാടനം ചെയ്യുന്നതാണ്. രാവിലെ പത്ത് മണിക്കാണ് പരിപാടി.

 വനിതാ മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ, മാധ്യമങ്ങൾ സ്ത്രീകളെ എങ്ങനെ  ചിത്രീകരിക്കുന്നു എന്നിവ ചർച്ച ചെയ്യും. 
പങ്കെടുക്കാൻ താത്പര്യമുള്ളവർ  mediamonitoringcellkwc@gmail.com എന്ന ഇ മെയിൽ ഐഡിയിൽ 
പേര്, തസ്തിക, സ്ഥാപനത്തിന്റെ പേര്, ഫോൺ നമ്പർ,ഇ- മെയിൽ ഐഡി എന്നിവ സഹിതം നവംബർ 20 ന് മുന്പ്  മുൻകൂർ രജിസ്റ്റർ ചെയ്യേണ്ടതാണ്.

Readers Comment

Add a Comment