Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:09 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടേയും പ്രമേഹ രോഗ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കാനാന്‍ പരിശ്രമിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിസ് സംഘടിപ്പിച്ച പ്രമേഹ ദിനാചരണ പരിപാടി തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 പ്രമേഹ തലസ്ഥാനമാണ് കേരളം എന്ന പേര് മാറ്റിയെടുക്കാനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. കേരളത്തിലെ പ്രമേഹ രോഗികളുടെ എണ്ണം വളരെയധികം വര്‍ധിച്ചു വരികയാണ്. ജീവിത ശൈലിയില്‍ മാറ്റം വരുത്തി ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹം നിയന്ത്രണ വിധേയമാക്കാമെന്നും മന്ത്രി വ്യക്തമാക്കി. 
ആരോഗ്യ മേഖല നേരിടുന്ന ശക്തമായ വെല്ലുവിളികളില്‍ ഒന്നാണ് ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുക എന്നത്. ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിന് ഭക്ഷണത്തിന് വലിയ പങ്കാണുള്ളത്. പ്രമേഹം ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കാറുണ്ട്. അതിനാല്‍ ആരംഭത്തിലേ കണ്ടുപിടിച്ച് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. ജീവിത ശൈലീ രോഗങ്ങള്‍ തുടക്കത്തിലേ കണ്ടുപിടിക്കാനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നഗരസഭാ മേയര്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. കെ. ശ്രീകുമാരി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിസ് ഡയറക്ടര്‍ ഡോ. പി.കെ. ജബ്ബാര്‍, എന്‍.സി.ഡി. സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ ഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

Readers Comment

Add a Comment